സംസ്ഥാനത്ത് നൂറ് കടന്ന് ഒമിക്രോൺ; 44 പുതിയ കേസുകൾ കൂടി സ്ഥിരീകരിച്ചു

0
229

തിരുവനന്തപുരം: സംസ്ഥാനത്ത് 44 ഒമിക്രോൺ കേസുകൾ കൂടി സ്ഥിരീകരിച്ചു. 10 കേസുകൾ ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്നെത്തിയവരാണ്. 27 പേർ ലോറിസ്ക് രാജ്യങ്ങളിൽ നിന്ന് വന്നവരും. സ്ഥിരീകരിച്ച കേസുകളിൽ ഏഴെണ്ണം സമ്പർക്ക രോഗബാധയാണ്. അതീവ ജാഗ്രതയുണ്ടായില്ലെങ്കിൽ രോഗവ്യാപനം അതി തീവ്രമാകുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ് മുന്നറിയിപ്പ് നൽകി. സംസ്ഥാനത്ത് ഇത് വരെ 107 ഒമിക്രോൺ കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്.

പുതുതായി സ്ഥിരകരിച്ച കേസുകളിൽ 12 എണ്ണം എറണാകുളം ജില്ലയിലാണ്. പത്തെണ്ണം കൊല്ലത്ത് നിന്നും എട്ടെണ്ണം തിരുവനന്തപുരത്തുമാണ്. തൃശ്ശൂരിൽ നാല് കേസുകൾ സ്ഥിരീകരിച്ചു. കോട്ടയം, പാലക്കാട്, മലപ്പുറം, കണ്ണൂർ ജില്ലകളിൽ രണ്ട് വീതം ഒമിക്രോൺ കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ഇത് വരെ സ്ഥിരീകരിച്ച കേസുകളിൽ 14 ഒമിക്രോൺ രോഗികൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഹൈറിസ്ക് രാജ്യങ്ങളിൽ നിന്നുള്ള 41 യാത്രക്കാർക്കും ലോ റിസ്ക് രാജ്യങ്ങളിൽ നിന്നുള്ള 52 പേർക്കും രോഗം സ്ഥിരീകരിച്ചു. എറ്റവും കൂടുതൽ കേസുകൾ യുഎഇയിൽ നിന്ന് എത്തിയ യാത്രക്കാരാണ്, യുഎഇയിൽ നിന്നെത്തിയ 29 പേർക്ക് രോഗം സ്ഥിരീകരിച്ചു. യുകെയിൽ നിന്നെത്തിയ 23 പേർക്കും രോഗം സ്ഥരികരീച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here