വധശ്രമക്കേസില്‍ ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍

0
352

ബന്തിയോട്: വധശ്രമക്കേസില്‍ ഒളിവിലായിരുന്ന പ്രതിയെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. മേര്‍ക്കളയിലെ അബൂബക്കര്‍ സിദ്ദിഖ് (32) ആണ് അറസ്റ്റിലായത്.
രണ്ടാഴ്ച മുമ്പ് രാത്രി 7 മണിയോടെ മേര്‍ക്കളയില്‍ വെച്ച് നൗഫലി(25)നെ തടഞ്ഞ് നിര്‍ത്തി നാലുപേര്‍ ചേര്‍ന്ന് വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ സിദ്ദീഖ് അറസ്റ്റിലായത്. കുമ്പള അഡീഷണല്‍ എസ്.ഐ. രാജീവ് കുമാറാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കേസില്‍ മറ്റു പ്രതികളായ അബ്ദുല്‍ ഖാദര്‍, അല്‍ത്താഫ്, ജുനൈദ് എന്നിവര്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here