യൂത്ത് ലീഗ് നേതാവ് പി എം സിദ്ധീഖ് പേരാൽ അന്തരിച്ചു

0
94

കുമ്പള:മുസ്ലിം യൂത്ത് ലീഗ് കുമ്പള പഞ്ചായത്ത് മുൻ വൈ: പ്രിസിഡണ്ടും മണ്ഡലം പ്രവർത്തക സമിതി അംഗവുമായിരുന്ന പി എം സിദ്ധീഖ് പേരാൽ (42) ഹൃദയ സ്തംഭനം മൂലം അന്തരിച്ചു. നാട്ടിലെ മത സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ സജീവ ഇടപെടലിലൂടെ ഏവരുടെയും പ്രിയങ്കരനായ സിദ്ധീകിൻ്റെ വിയോഗം നാടിനെ കണ്ണീരിലാഴ്ത്തി കുമ്പള ഗ്രാമ പഞ്ചായത്ത് മുൻ അംഗവും പഴയ കാല മുസ്ലിം ലീഗ് നേതാവുമായ പരേതനായ പിഎം മുഹമ്മദ് ഹാജിയുടെയും ബീഫാത്തിമ്മയുടെയും മകനാണ്. ഭാര്യ സാജിദ, മക്കൾ ഇസ്മയിൽ, സിജാദ്, മുഹമ്മദ്,
സഹോദരങ്ങൾ ലത്തീഫ് സൗദി, അബ്ബാസ്, മുഹമ്മദ്ശാഹുൽ ഹമീദ്, സത്താർ, ഇഖ്ബാൽ ദുബൈ, രിഫാഇ കുവൈറ്റ്, ആയിഷ, അനീസ.

LEAVE A REPLY

Please enter your comment!
Please enter your name here