മെക്സിക്കോ സിറ്റി ലോഗോ, ബ്രോഷർ പ്രകാശനം ചെയ്തു

0
183

ഉപ്പള (www.mediavisionnews.in): മെക്സിക്കോ സിറ്റി ലോഗോ, ബ്രോഷർ ലോഞ്ചിങ് ഉപ്പളയിൽ നടന്നു.ലോഗോ പ്രകാശനം എ.കെ.എം അഷ്റഫ് എം.എൽ.എ വാണിജ്യ പ്രമുഖൻ ലത്തീഫ് ഉപ്പള ഗേറ്റിന് നൽകിയും ബ്രോഷർ ലോഞ്ചിങ് ലത്തീഫ് ഉപ്പള ഗേറ്റ് എ.കെ.എം അഷ്റഫ് എം.എൽ.എക്ക് നൽകിയും പ്രകാശനം ചെയ്തു.

ഹോട്ടൽ വ്യവസായ രംഗത്ത് അതിവേഗം വളർന്ന ബ്രൻഡായ അറേബ്യൻ മെക്സികോ നവീന ആശയങ്ങൾ സംയോജിപ്പിച്ച് കൊണ്ടുള്ള സംരംഭത്തിനാണ് തുടക്കം കുറിക്കുന്നത്. ടർഫ് ഫുട്ബാൾ ഗ്രൗണ്ട് കൃത്രിമ മഴ തീർക്കുന്ന സംവിധാനം, ശീതീകരിച്ച ഡ്രസ്സിങ് റൂമുകൾ, ഷവർറൂം, ഗെയിം പ്ലേ സ്റ്റേഷൻ, മത്സരങ്ങൾ തത്സമയം ദൃശ്യമാക്കുന്ന വലിയ എൽ.ഇ.ഡി. സ്‌ക്രീൻ, രാത്രിയിലും പകൽപോലെ വെളിച്ചം സമ്മാനിക്കുന്ന എൽ.ഇ.ഡി. ഫ്ളഡ്‌ലിറ്റ്, ജമ്പിങ് പിറ്റ്, കഫ്റ്റീരിയ, ഒരേസമയം രണ്ട് ഫൈവ്‌സ് മത്സരങ്ങൾ കളിക്കാവുന്ന വലുപ്പത്തിലുള്ള സെവൻസ് ഫുട്‌ബോൾ ഗ്രൗണ്ട്, കളികാണാനുള്ള ഗാലറി, പാർട്ടി ഹാൾ, മെക്സികോ സിറ്റി, ഫുഡ് സ്ട്രീറ്റ്, റിസോട്ട്, സിമ്മിംങ് പൂൾ, ഹോം സ്റ്റേ തുടങ്ങിയവ ഉൾക്കൊള്ളിച്ചുള്ളതാണ് സ്വപ്ന പദ്ധതിയെന്ന് മാനേജ്മെൻ്റ് പ്രതിനിധികൾ അറിയിച്ചു.

മംഗൽപ്പാടി പഞ്ചായത്ത് പ്രസിഡൻ്റ് റിസാന സാബിർ, ജില്ലാ പഞ്ചായത്ത് അംഗം റഹ്മാൻ ഗോൾഡൻ, എം.ബി യൂസുഫ്, ഹനീഫ് ഗോൾഡ് കിംഗ്, അബ്ബു തമാം, അഷ്റഫ് കാർളെ, ഖയ്യൂം മാന്യ, മൊയ്തീൻ കൽമാട്ട, ബിജുറൈ, ഇബ്രാഹീം പെരിങ്കടി, മുസ്തഫ ഉപ്പള, മാളിഗ അബ്ദുല്ല തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here