മതസ്പർദ്ധ വളർത്തുന്ന സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് കേരള പൊലീസ്

1
64

തിരുവനന്തപുരം: മതസ്പർദ്ധ വളർത്തുന്ന സന്ദേശങ്ങൾ സൃഷ്ടിക്കുന്നവർക്കും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവർക്കുമെതിരെ കർശന നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നൽകി കേരള പൊലീസ്. പൊലീസിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

മതസ്പർദ്ധ വളർത്തുന്നതും സമൂഹത്തിൽ ചേരിതിരിവ് ഉണ്ടാക്കുന്നതുമായ തരത്തിലുള്ള സന്ദേശങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് പോസ്റ്റിൽ പറയുന്നു. മാത്രമല്ല ഇത്തരം സന്ദേശങ്ങൾ പങ്കുവയ്ക്കുന്ന ഗ്രൂപ്പുകളുടെ അഡ്മിൻമാർക്കെതിരെയും കർശന നടപടി സ്വീകരിക്കുമെന്നും പോസ്റ്റിൽ വ്യക്തമാക്കിയിരിക്കുന്നു.

കേരള പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ…

മത സ്പർദ്ധ വളർത്തുന്നതും സമൂഹത്തിൽ ചേരിതിരിവ് ഉണ്ടാക്കുന്നതുമായ തരത്തിലുള്ള സന്ദേശങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം സന്ദേശങ്ങൾ സൃഷ്ടിക്കുന്നവർക്കെതിരെയും പ്രചരിപ്പിക്കുന്നവർക്കെതിരെയും ഇത്തരം ഗ്രൂപ്പുകളുടെ അഡ്മിൻമാർക്കെതിരെയും കർശന നടപടി സ്വീകരിക്കുന്നതാണ്…

1 COMMENT

  1. മത സ്പർദ്ദ വളർത്തുന്നത് ഓരോ പാർട്ടീ നേതാക്കളും ചാനലുകളിലെ അന്തി ചർച്ചയും അതിനെയാണ് നിയന്ത്രക്കേണ്ടത് തെരുവിൽ ഇറങ്ങി പച്ചക്ക് വെല്ലുവിളിനടത്തുന്നവരെ നിയന്ത്രക്കണം സേർ അവരെ പേരിലാണ് ജാമ്യം ഇല്ലാകേസ്സെടുക്കേണ്ടത്,,,,,?

LEAVE A REPLY

Please enter your comment!
Please enter your name here