മഞ്ചേശ്വരം മണ്ഡലത്തിലെ റോഡുകളുടെ അറ്റകുറ്റപ്പണിക്ക് 1.43 കോടിയുടെ അനുമതി

0
68

ഉപ്പള : മഞ്ചേശ്വരം മണ്ഡലത്തിലെ വിവിധ പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപ്പണികൾക്കായി 1.43 കോടി രൂപയുടെ പ്രവൃത്തികൾക്ക് അനുമതിയായതായി എ.കെ.എം.അഷ്റഫ് എം.എൽ.എ. അറിയിച്ചു.

മംഗൽപാടി പഞ്ചായത്തിലെ മൂസോടി-അദീക്ക റോഡ് (12.80ലക്ഷം), ബന്തിയോട്-മണിഹിത്തില്ലു റോഡ് (13.5 ലക്ഷം), മീഞ്ച പഞ്ചായത്തിലെ മജീർപള്ള-അഗ്ര റോഡ് (17.5 ലക്ഷം), എന്മകജെ പഞ്ചായത്തിലെ പെർള-കാട്ടുകുക്കെ റോഡ് (25 ലക്ഷം), അഡിയനഡുക്ക-ബക്കിലപദവ് റോഡ് (25 ലക്ഷം), പെർള -പൂവനടുക്ക റോഡ് രണ്ട് റീച്ചുകളായി (50 ലക്ഷം) എന്നിവയുടെ അറ്റകുറ്റപ്പണികൾക്കായാണ് തുകയനുവദിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here