ബീഫ് കഴിച്ചതിന് 24 ആദിവാസി യുവാക്കളെ ഊരുവിലക്കിയെന്ന് ആരോപണം, ചിലർ ആത്മഹത്യയ്ക്ക് ശ്രമിച്ചു

0
78

മറയൂർ ∙ ബീഫ് കഴിച്ചതിന് 24 ആദിവാസി യുവാക്കളെ ഊരുവിലക്കിയതായി ആരോപണം. ഊരുവിലക്കിയതോടെ യുവാക്കളിൽ ചിലർ ആത്മഹത്യയ്ക്കു ശ്രമിച്ചതായും വിവരം. മറയൂർ പഞ്ചായത്തിലെ മൂന്ന് ആദിവാസിക്കുടികളിലെ 24 യുവാക്കൾക്കാണ് ഊരുകൂട്ടത്തിന്റെ തീരുമാനപ്രകാരം വിലക്ക് ഏർപ്പെടുത്തിയതായി പറയപ്പെടുന്നത്.

യുവാക്കൾ മറയൂർ ടൗണിൽ ഹോട്ടലുകളിൽ നിന്ന് ബീഫ് കഴിച്ചതായി ഊരുകൂട്ടം ആരോപിച്ചിരുന്നു. ആദിവാസികളുടെ ആചാരപ്രകാരം ബീഫ് കഴിക്കാൻ പാടില്ല എന്നുള്ള നിയമം കുടികളിൽ പാരമ്പര്യമായി നിലനിന്നു വരുന്നതാണ്. സ്ഥലത്തെ ചില രാഷ്ട്രീയ പ്രവർത്തകർ വഴിയാണ് വിവരം പുറത്തറിഞ്ഞ​ത്. എന്നാൽ ഔദ്യോഗികമായി പരാതി ലഭിച്ചിട്ടില്ലെന്ന് പഞ്ചായത്ത് അധിക‍‍ൃതർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here