ബിഗ് ടിക്കറ്റ് ചരിത്രത്തിലെ ആദ്യ പ്രതിവാര നറുക്കെടുപ്പില്‍ വിജയിക്ക് ലഭിച്ചത് രണ്ട് കോടി

0
143

അബുദാബി: മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേരെ കോടീശ്വരന്മാരാക്കിയ ബിഗ് ടിക്കറ്റ് ഇത്തവണ കൂടുതല്‍ പേര്‍ക്ക് വിജയിക്കാനുള്ള അവസരമാണ് ഒരുക്കിയത്. ബിഗ് ടിക്കറ്റ് പുതിയതായി അവതരിപ്പിച്ച പ്രതിവാര നറുക്കെടുപ്പിന്റെ ആദ്യ വിജയിയെ പ്രഖ്യാപിച്ചു. ഡിസംബറില്‍ ബിഗ് ടിക്കറ്റ് വഴി കോടികള്‍ സമ്മാനമായി നല്‍കുന്ന ആറ് പേരില്‍ ആദ്യത്തെ വിജയിയെയാണ് പ്രഖ്യാപിച്ചത്. ഡിസംബര്‍ ഒമ്പതാം തീയതി സാധാരണ ജോലി ദിനം പോലെ കടന്നു പോകേണ്ടതായിരുന്നു ഹാരുണ്‍ ഷൈഖിന്. എന്നാല്‍ ബിഗ് ടിക്കറ്റ് പ്രതിനിധി റിച്ചാര്‍ഡ് ഫോണില്‍ വിളിച്ച് 10 ലക്ഷം ദിര്‍ഹം(രണ്ട് കോടി ഇന്ത്യന്‍ രൂപ) നേടിയ വിവരം അറിയിച്ചപ്പോഴാണ് തന്റെ ഭാഗ്യദിനമാണതെന്ന് അദ്ദേഹം മനസ്സിലാക്കിയത്.

റിച്ചാര്‍ഡിന്റെ ശബ്ദം പെട്ടെന്ന് തിരിച്ചറിഞ്ഞ ഹാരുണിന് സമ്മാന വിവരം അറിഞ്ഞപ്പോള്‍ സന്തോഷം അടക്കാനായില്ല. ‘ജീവിതത്തില്‍ ഇതുവരെ എന്തെങ്കിലും സമ്മാനം ലഭിച്ചിട്ടില്ല. എന്റെ ടിക്കറ്റ് തെരഞ്ഞെടുത്തതിനും ജീവിതം തന്നെ മാറ്റി മറിച്ചതിനും ബിഗ് ടിക്കറ്റിന് നന്ദി’- ഹാരുണ്‍ ഫോണില്‍ പറഞ്ഞു. ഹാരുണിനെ റിച്ചാര്‍ഡ് വീണ്ടും ഞെട്ടിച്ചു. ജോലി കഴിഞ്ഞ് മടങ്ങിയ ഹാരുണിനെ നേരിട്ട് കണ്ട റിച്ചാര്‍ഡ്, സമ്മാനത്തുകയായ 10 ലക്ഷം ദിര്‍ഹത്തിന്റെ ചെക്ക് കൈമാറി. ഫോണ്‍ കോള്‍ ലഭിച്ച് വൈകാതെ തന്നെ റിച്ചാര്‍ഡിനെയും ബിഗ് ടിക്കറ്റ് ടീമിനെയും നേരിട്ട് കണ്ട ഹാരുണിനും ഇത് വലിയ സര്‍പ്രൈസ് ആയിരുന്നു. (ഹാരുണിന്റെ ഇന്റര്‍വ്യൂവിന്റെ വീഡിയോ ബിഗ് ടിക്കറ്റ് സോഷ്യല്‍ മീഡിയ പേജുകളില്‍ കാണാം.)

ഡിസംബറില്‍ എല്ലാ ആഴ്ചയിലും നറുക്കെടുപ്പിലൂടെ ഒരാള്‍ക്ക് കോടികള്‍ സമ്മാനമായി നല്‍കുമെന്ന് ഈ മാസം ആദ്യമാണ് ബിഗ് ടിക്കറ്റ് പ്രഖ്യാപിച്ചത്. തുടര്‍ന്ന് ഡിസംബര്‍ ഒമ്പതിന് നാല് നറുക്കെടുപ്പുകളില്‍ ആദ്യത്തേത് നടത്തുകയുംഅതില്‍ ഹാരുണ്‍ വിജയിക്കുകയുമായിരുന്നു. ഒരു ബിഗ് ടിക്കറ്റിലൂടെ തന്നെ ഹാരുണിന് പ്രതിവാര നറുക്കെടുപ്പ് സമ്മാനം നേടിയതിന് പുറമെ ബിഗ് ടിക്കറ്റിന്റെ ട്രെമന്‍ഡസ് 25 മില്യന്‍  ദിര്‍ഹം നറുക്കെടുപ്പില്‍ പങ്കെടുത്ത്  50 കോടിയിലേറെ ഇന്ത്യന്‍ രൂപയുടെ ഗ്രാന്‍ഡ് പ്രൈസ് നേടാനുള്ള അവസരവുമുണ്ട്. 20 ലക്ഷം ദിര്‍ഹമാണ് രണ്ടാം സമ്മാനം. മറ്റ് നാല് ക്യാഷ് പ്രൈസുകളും ജനുവരി മൂന്നിന് നടക്കുന്ന നറുക്കെടുപ്പില്‍ വിജയികളെ കാത്തിരിക്കുന്നു. ഹാരുണ്‍ ഷൈഖിനെ പോലെ നിങ്ങള്‍ക്കും സമ്മാനങ്ങള്‍ നേടാം, ഉടന്‍ തന്നെ ബിഗ് ടിക്കറ്റ് വാങ്ങൂ.

ഇപ്പോള്‍ ബിഗ് ടിക്കറ്റ് വാങ്ങുന്നവര്‍ക്ക് ഡിസംബര്‍ 17ന് നടക്കുന്ന പ്രതിവാര നറുക്കെടുപ്പില്‍ 10 ലക്ഷം ദിര്‍ഹം സ്വന്തമാക്കാന്‍ അവസരമുണ്ട്. അതിന് പുറമെ ട്രെമന്‍ഡസ് 25 മില്യന്‍ ദിര്‍ഹം നറുക്കെടുപ്പിലും പങ്കെടുക്കാം. 2.5 കോടി ദിര്‍ഹം( 50 കോടി ഇന്ത്യന്‍ രൂപ) ഒന്നാം സമ്മാനം, 20 ലക്ഷം ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനം, മറ്റ് നാല് ക്യാഷ് പ്രൈസുകള്‍ എന്നിവയാണ് ജനുവരി മൂന്നിന് നിങ്ങളെ കാത്തിരിക്കുന്നത്. ബിഗ് ടിക്കറ്റില്‍ വിജയിക്കാനുള്ള അവസരം വര്‍ധിച്ചിരിക്കുകയാണ്. ഒരു ടിക്കറ്റ് വാങ്ങിയാല്‍, രണ്ട് നറുക്കെടുപ്പുകളില്‍ പങ്കെടുത്ത് സമ്മാനങ്ങള്‍ സ്വന്തമാക്കാം. ബിഗ് ടിക്കറ്റിലൂടെ സമ്മാനങ്ങള്‍ ഉറപ്പാക്കാം.

പ്രതിവാര നറുക്കെടുപ്പ് വിവരങ്ങള്‍

  • 10 ലക്ഷം ദിര്‍ഹം നറുക്കെടുപ്പ് 1 ഡിസംബര്‍ 1-8 വരെയുള്ള കാലയളവില്‍ ടിക്കറ്റ് വാങ്ങുന്നവര്‍ക്ക്, നറുക്കെടുപ്പ് തീയതി- ഡിസംബര്‍ ഒമ്പത്(വ്യാഴാഴ്ച)
  • 10 ലക്ഷം ദിര്‍ഹം നറുക്കെടുപ്പ് 2 ഡിസംബര്‍ 9-16 വരെയുള്ള കാലയളവില്‍ ടിക്കറ്റ് വാങ്ങുന്നവര്‍ക്ക്, നറുക്കെടുപ്പ് തീയതി- ഡിസംബര്‍ 17 (വെള്ളിയാഴ്ച)
  • 10 ലക്ഷം ദിര്‍ഹം നറുക്കെടുപ്പ് 3 ഡിസംബര്‍ 17 -23 വരെയുള്ള കാലയളവില്‍ ടിക്കറ്റ് വാങ്ങുന്നവര്‍ക്ക, നറുക്കെടുപ്പ് തീയതി- ഡിസംബര്‍ 24(വെള്ളിയാഴ്ച)
  • 10 ലക്ഷം ദിര്‍ഹം നറുക്കെടുപ്പ് 4- ഡിസംബര്‍ 24 -31 വരെയുള്ള കാലയളവില്‍ ടിക്കറ്റ് വാങ്ങുന്നവര്‍ക്ക്, നറുക്കെടുപ്പ് തീയതി- ജനുവരി ഒന്ന്(ശനിയാഴ്ച)

LEAVE A REPLY

Please enter your comment!
Please enter your name here