ബസ് ചാർജ് വർധിക്കും; വിദ്യാർത്ഥികളുടെ ബസ് ചാർജിലും മാറ്റം വരും, ബിപിഎൽ വിദ്യാർത്ഥികൾക്ക് സൗജന്യയാത്ര

0
75

സംസ്ഥാനത്ത് ബസ് ചാർജ് വർധന അനിവാര്യമാണെന്ന് ​ഗതാ​ഗതമന്ത്രി ആന്റണി രാജു. വിദ്യാർത്ഥി കൺസഷൻ സംബന്ധിച്ച് മാനദണ്ഡം കൊണ്ടുവരുമെന്നും ​ഗതാ​ഗതമന്ത്രി പറഞ്ഞു. കുടുംബവരുമാനത്തിന് ആനുപാതിമായി വിദ്യാർത്ഥികളുടെ ബസ് ചാർജ് നിരക്ക് കൊണ്ടുവരാണ് ആലോചന. ബി.പി.എൽ വിദ്യാർത്ഥികൾക്ക് സൗജന്യയാത്രയും പരി​ഗണനയിലുണ്ട്.

ഇതിൽ അന്തിമതീരുമാനം മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിയാലോചിച്ച ശേഷമായിരിക്കുമെന്നും ആന്റണി രാജു അറിയിച്ചു.
രാത്രികാല സർവ്വീസ് കുറവ് കാരണം യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നതെന്നും രാത്രി യാത്രയ്ക്ക് പ്രത്യേക നിരക്ക് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

ബസുടമകളുടെ നഷ്ടം നികത്തൽ കൂടിയാണ് ലക്ഷ്യം. എന്നാൽ ഇക്കാര്യങ്ങളിലെല്ലാം തുടർ ചർച്ചകൾക്ക് ശേഷമേ അന്തിമ തീരുമാനം എടുക്കൂ. അതേസമയം സ്വകാര്യ ബസ് പണിമുടക്ക് സംബന്ധിച്ച് സർക്കാരിന് നോട്ടീസ് ലഭിച്ചിട്ടില്ലെന്നും ആന്റണി രാജു വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here