പ്രായപൂര്‍ത്തിയാവാത്ത മകളെ അഞ്ചുവര്‍ഷം പീഡിപ്പിച്ചു; പിതാവിന് 30 വര്‍ഷം കഠിനതടവ്

0
112

കോട്ടയം: പ്രായപൂര്‍ത്തിയാവാത്ത മകളെ അഞ്ചുവര്‍ഷം പീഡിപ്പിച്ച പിതാവിന് 30 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. കോട്ടയം അഡീഷണല്‍ ജില്ല കോടതി ജഡ്ജ് ഒന്ന് ജി. ഗോപകുമാറാണ് ശിക്ഷ വിധിച്ചത്.

മൂന്നു വകുപ്പുകളിലായാണ് 10 വര്‍ഷം വീതം തടവ് അനുഭവിക്കേണ്ടത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതിയെന്നും വിധിന്യായത്തില്‍ പറയുന്നു.

മുണ്ടക്കയും പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇപ്പോള്‍ 20 വയസുളള പെണ്‍കുട്ടിയെ മൂന്നാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള പഠനകാലത്ത് പിതാവ് പീഡിപ്പിച്ചുവെന്നാണ് കേസ്.

അയല്‍വാസിയായ സ്ത്രീയോട് പെണ്‍കുട്ടി പീഡനവിവരം പറഞ്ഞിരുന്നു. ഇവര്‍ നല്‍കിയ വിവരമനുസരിച്ച് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഇടപെട്ട് കുട്ടിയെ കൗണ്‍സിലിങ് നടത്തി പൊലീസിന് വിവരം കൈമാറുകയായിരുന്നു.

കേസിന്റെ വിസ്താര സമയത്ത് പെണ്‍കുട്ടിയും അമ്മയും കൂറുമാറിയിരുന്നു. താന്‍ ഹൃദ്രോഗിയാണെന്നും പെണ്‍കുട്ടിയുടെ സഹോദരങ്ങളെ പഠിപ്പിക്കുന്നതിന് പിതാവിന്റെ സഹായം ആവശ്യമാണെന്നും പെണ്‍കുട്ടിയുടെ മാതാവ് മൊഴി നല്‍കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here