Tuesday, January 18, 2022

പൈവളിഗയിൽ അനുവദിച്ച പോലീസ് സ്റ്റേഷനും, ഐടിഐ കോളേജും ഉടൻ യഥാർഥ്യമാകണം :സിപിഎം

Must Read

മഞ്ചേശ്വരം:വൊര്‍ക്കാടി മഞ്ചേശ്വരം, കുമ്പള പൊലീസ്‌ സ്‌റ്റേഷന്‍ വിഭജിച്ച്‌ പൈവളിഗെയില്‍ സര്‍ക്കാര്‍ അനുവദിച്ച പൊലീസ്‌ സ്‌റ്റേഷന്‍ ഉടന്‍ യാഥാര്‍ഥ്യമാക്കണമെന്ന്‌ സിപി എം മഞ്ചേശ്വരം ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു.

പൈവളിഗെയില്‍ ഐടിഐ കോളേജ്‌ യഥാര്‍ഥ്യമാക്കുക, വൊര്‍ക്കാടി പഞ്ചായത്തില്‍ സര്‍ക്കാര്‍ ഹൈസ്‌കൂള്‍ അനുവദിക്കുക, മീഞ്ചയില്‍ കെഎസ്‌ഇബി സെക്‌ഷന്‍ ഓഫീസ്‌ അനുവദിക്കുക, പൊസഡി ഗുംപെ ടൂറിസ്‌റ്റ്‌ കേന്ദ്രമായി ഉയര്‍ത്തുക, മുടിപ്പുവില്‍ നിന്ന്‌ മലയോര ഹൈവേയിലൂടെ കാസര്‍കോട്ടേക്ക്‌ കെഎസ്‌ആര്‍ടിസി ബസ്‌ അനുവദിക്കുക, മീഞ്ച കൊമ്മംഗള പാലം യഥാര്‍ഥ്യമാക്കുക എന്നീ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.

സംസ്ഥാന കമ്മിറ്റി അംഗം കെ പി സതീഷ്‌ ചന്ദ്രന്‍, ഏരിയാ സെക്രട്ടറി കെ വി കുഞ്ഞിരാമന്‍ കെ കമലാക്ഷ സംസ്ഥാന കമ്മിറ്റി അംഗം സി എച്ച്‌ കുഞ്ഞമ്പു എംഎല്‍എ, വി വി രമേശന്‍, എം ശങ്കര്‍ റൈ സംസാരിച്ചു. സംഘാടക സമതിക്ക്‌ വേണ്ടി കണ്‍വീനര്‍ ഡി ബൂബയും പ്രസീഡിയത്തിന്‌ വേണ്ടി എസ്‌ ഭാരതിയും നന്ദി പറഞ്ഞു. മജീര്‍പ്പള അബൂബക്കര്‍ സിദ്ദീഖ്‌ നഗറില്‍ നടന്ന പൊതുസമ്മേളനം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്‌തു. കെ വി കുഞ്ഞിരാമന്‍ അധ്യക്ഷനായി. വി വി രമേശന്‍ ഡി ബൂബ സംസാരിച്ചു.

സിപിഐ എം മഞ്ചേശ്വരം ഏരിയാ സെക്രട്ടറിയായി കെ വി കുഞ്ഞിരാമനെ വീണ്ടും തെരഞ്ഞെടുത്തു. 17 അംഗ ഏരിയാ കമ്മിറ്റിയെയും തെരഞ്ഞെടുത്തു. അബ്ദുല്‍ റസാഖ്‌ ചിപ്പാര്‍, ഡി ബൂബ, സി അരവിന്ദ, ബേബി ഷെട്ടി, എസ്‌ ഭാരതി, ഡി കമലക്ഷ, ബി പുരുഷോത്തമ, ഗീത സാമാനി, കെ ചന്ദ്രഹാസ ഷെട്ടി, കെ കമലാക്ഷ, സാദിഖ്‌ ചെറുഗോളി, നവീന്‍ കുമാര്‍, മൊയ്‌തീന്‍ ബന്തിയോട്‌, ഹാരിസ്‌ പൈവളിഗെ, വിനയ്‌ കുമാര്‍, ടി രാമചന്ദ്രന്‍ എന്നിവരാണ്‌ അംഗങ്ങള്‍.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News

സെക്രട്ടറിയേറ്റില്‍ കൊവിഡ് വ്യാപനം; മന്ത്രി ശിവന്‍കുട്ടിക്ക് കൊവിഡ്

തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യ നില തൃപ്തികരമെന്നാണ് ഡോക്ടര്‍മാര്‍ അറിയിക്കുന്നത്. അതേസമയം, കൊവിഡ്...

More Articles Like This