പെരിയ ഇരട്ട കൊലക്കേസ് പ്രതികളുടെ വീടുകളിൽ ഉദുമ എംഎൽഎയെത്തി; സന്ദർശനം വിവാദത്തില്‍

0
95

പെരിയ ഇരട്ട കൊലക്കേസ് പ്രതികളുടെ വീടുകളിൽ ഉദുമ എംഎൽഎ, സി എച്ച് കുഞ്ഞമ്പു സന്ദർശനം നടത്തിയത് വിവാദമാവുന്നു. പതിനാലാം പ്രതി എ ബാലകൃഷ്ണനോടൊപ്പമായിരുന്നു എംഎൽഎയുടെ സന്ദർശനം. എംഎൽഎ പ്രതികളുടെ വീടുകളിലെത്തിയ ചിത്രങ്ങൾ പുറത്തുവന്നു.

പെരിയ ഇരട്ടക്കൊലക്കേസിൽ സിബിഐ അറസ്റ്റ് ചെയ്ത് റിമാന്‍ഡിലായ പ്രതികളുടെ വീട്ടിലാണ് സി.എച്ച് കുഞ്ചമ്പു എംഎൽഎ സന്ദർശനം നടത്തിയത്. പതിനാലാം പ്രതിയായ സിപിഎം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റിയംഗം എ.ബാലകൃഷ്ണനുമൊപ്പമുണ്ടായിരുന്നു. നേരത്തെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത ബാലകൃഷ്ണൻ ഇപ്പോൾ ജാമ്യത്തിലാണ്. സിപിഎം ജില്ലാ സെക്രട്ടറി എംവി ബാലകൃഷ്ണൻ, എൽഡിഎഫ് കൺവീനർ കെ.പി സതീഷ് ചന്ദ്രൻ എന്നിവരും കഴിഞ്ഞ ദിവസങ്ങളിൽ പ്രതികളുടെ വീടുകളിലെത്തി പാർട്ടിയുടെ പിന്തുണ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എം.എൽഎയുടെ സന്ദർശനം.

മുൻ എംഎൽഎ കെ.വി കുഞ്ഞിരാമൻ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.മണികണ്ഠൻ അടക്കം എട്ടു പ്രതികളോട് ഈ മാസം 15ന് എറണാകുളം സിജെഎം കോടതിയിൽ ഹാജരാവാൻ നിർദേശിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here