നിക്ഷേപകർക്ക് തുക തിരിച്ചുനൽകും

0
168

ഉപ്പള: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഉപ്പള യൂണിറ്റിൽ കഴിഞ്ഞ കാലയളവിലുണ്ടായ സാമ്പത്തികപ്രശ്നവുമായി ബന്ധപ്പെട്ട് പണം നൽകാനുള്ള മുഴുവൻ ആളുകൾക്കും തിരിച്ചുനൽകാൻ ഉപ്പള യൂണിറ്റിൽ ചേർന്ന ജനറൽ ബോഡി യോഗം തീരുമാനിച്ചു.

വരുംദിവസങ്ങളിൽ കർമസമിതി ഭാരവാഹികളും സേവ് ഫോറം ഭാരവാഹികളും യൂണിറ്റ് ഭാരവാഹികളും ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ യോഗം ചേരും. യൂണിറ്റ് പ്രസിഡന്റ് ശിവരാമ പക്കള അധ്യക്ഷനായിരുന്നു. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്റ് കെ.അഹമ്മദ് ഷെരീഫ് ഉദ്ഘാടനംചെയ്തു. ജില്ലാ ഭാരവാഹികളായ മാഹിൻ കോളിക്കര, ടി.എ.ഇല്യാസ്, ഹംസ പാലക്കി, എ.എ.അസീസ്, ഹരിഹരസുതൻ, എ.വി.ശശിധരൻ, ജി.എസ്.ശിഹാബ് ഉസ്മാൻ, എം.പി.സുബൈർ, ബഷീർ കനില, ജബ്ബാർ ഉപ്പള എന്നിവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here