നാലപ്പാട് ഫർണിച്ചർ ട്രോഫി; ഫാസ്ക്ക് കടവത്ത് ജേതാക്കൾ

0
19

മേൽപ്പറമ്പ്: തമ്പ് മേൽപറമ്പ് ഇൻകാൽ സ്‌റ്റേഡിയത്തിൽ സംഘടിപ്പിച്ച എട്ടാമത് നാലപ്പാട് ഫർണിച്ചർ ട്രോഫി 2021സമാപിച്ചു. വാശിയേറിയ ഫൈനൽ മൽസരത്തിൽ ഫാസ്ക്ക് കടവത്ത് സെലക്റ്റഡ് കൊപ്പണക്കാലിനെ പരാജയപ്പെടുത്തി ജേതാക്കളായി. ടൂർണ്ണമെന്റ് ഉൽഘാടനം മേൽപറമ്പ് ഡിവൈഎസ്പി സുനിൽ കുമാർ നിർവ്വഹിച്ചു.

വിജയികൾക്കുള്ള ട്രോഫി വിതരണം ചെയ്തത് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂരും നാലപ്പാട് ഫർണിച്ചർ ഡയറക്ട്ടർ ഷാഫി നാലപ്പാടും ചേർന്ന് നിർവ്വഹിച്ചു.

കൺവീനർ താജുദ്ദീൻ ചെമ്പിരിക്ക സ്വാഗതം പറഞ്ഞു. ചെയർമാൻ തമ്പ് പ്രസിഡന്റ് അഹമ്മദ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സഹദുള്ള, അമീർ സിബി, ഇ ബി മുഹമ്മദ് കുഞ്ഞി, യൂസഫ്, വിജയൻ മാഷ്, എ.ആർ അഷ്റഫ്, സൈഫു കട്ടക്കാൽ, മൊയ്തു തോട്, റസാഖ്, ഷംസുദ്ധീൻ, കെ പി സിദ്ധീഖ്, നാസർ, പുരുഷോത്തമൻ, മജീദ് ചെമ്പിരിക്ക, അബുബക്കർ തുരുത്തി ജിംഖാന, രാഘവൻ ചന്ദ്രഗിരി, സലാം കൈനോത്ത്, കെ പി റാഫി, ഖാലിദ്, യുസഫ് പാറപ്പുറം എന്നിവർ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here