തനിക്ക് നൽകാതെ ബിരിയാണി കഴിച്ചു, ബാക്കി സഹോദരന്റെ വീട്ടിലേക്ക് കൊടുത്തു; ഉറക്കത്തിൽ ഭർത്താവിനെ കൊടാലികൊണ്ട് വെട്ടിക്കൊന്ന യുവതിയുടെ മൊഴി

0
155

കോട്ടയം: ഉറങ്ങിക്കിടന്ന ഭർത്താവിനെ കോടാലികൊണ്ട് വെട്ടിക്കൊന്ന കേസിൽ പ്രതിയായ ഭാര്യയുടെ മൊഴി പുറത്ത്. വീട്ടിൽ വഴക്ക് പതിവായിരുന്നുവെന്ന് യുവതി പൊലീസിനോട് പറഞ്ഞു. മദ്യപാനവും, ദുർനടപ്പും, സ്വന്തം വീട്ടിലേക്കാൾ സഹോദരന്റെ വീട്ടിലേക്ക് ഭർത്താവ് സഹായങ്ങൾ ചെയ്തുകൊടുക്കുന്നതുമാണ് കൃത്യം ചെയ്യാൻ പ്രേരിപ്പിച്ചത്.

വഴക്കിട്ട് മൂന്നുദിവസമായി വീട്ടിൽ ആഹാരംവച്ചിരുന്നില്ല. സംഭവദിവസം ഭർത്താവ് ബിരിയാണി കൊണ്ടുവന്നു. മകനും ഭർത്താവും തനിക്ക് നൽകാതെ കഴിച്ചു. ബാക്കിയുണ്ടായിരുന്നത് സമീപത്തുള്ള സഹോദരന്റെ വീട്ടിലേക്ക് കൊടുത്തുവിട്ടതാണ് പെട്ടെന്നുളള പ്രകോപനത്തിന് കാരണമെന്ന് യുവതി പറഞ്ഞു.

പുതുപ്പള്ളി പയ്യപ്പാടിയിൽ പെരുങ്കാവ് പടനിലം വീട്ടിൽ സിജിയെയാണ് (മാത്യു എബ്രഹാം 48) ഭാര്യ റോസന്ന കോടാലി കൊണ്ട് വെട്ടിക്കൊന്നത്. തുടർന്ന് ആറ് വയസുകാരനായ മകനെയും കൊണ്ട് വീടുവിട്ടു. കാഞ്ഞിരത്തുംമൂട്ടിൽ ഓട്ടോ ഡ്രൈവറായിരുന്നു സിജി. രാവിലെ ഏറെ വൈകിയിട്ടും ഫോണിൽ കിട്ടാതിരുന്നതിനെ തുടർന്ന് തൊട്ടടുത്ത് താമസിക്കുന്ന സഹോദരൻ ജോണിന്റെ ഭാര്യ കൊച്ചുമോൾ വന്നു നോക്കിയപ്പോഴാണ് രക്തം വാർന്ന നിലയിൽ കണ്ടത്. റോസന്നയെ പിന്നീട് പൊലീസ് പിടികൂടി. യുവതിക്ക് മാനസിക പ്രശ്‌നമുള്ളതായി സിജിയുടെ ബന്ധുക്കൾ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here