കുഞ്ചത്തൂർപദവിൽ അറവുശാലയും വാഹനങ്ങളും തകർത്ത സംഭവത്തിൽ 40 പേർക്കെതിരേ മഞ്ചേശ്വരം പോലീസ് കേസെടുത്തു; രണ്ടുപേർ അറസ്റ്റിൽ

0
86
മഞ്ചേശ്വരം: കുഞ്ചത്തൂർപദവിൽ പ്രവർത്തിക്കുന്ന ഉള്ളാൾ സ്വദേശിയുടെ അറവുശാല തകർത്ത സംഭവത്തിൽ 40 പേർക്കെതിരേ മഞ്ചേശ്വരം പോലീസ് കേസെടുത്തു. സംഭവത്തിൽ രണ്ടുപേരെ അറസ്റ്റുചെയ്തു. കുഞ്ചത്തൂർ സ്വദേശി കളായ ശരത് (26), അശോക് (27) എന്നിവരാണ് അറസ്റ്റിലായത്.
ശനിയാഴ്ചയാണ് സംഭവം. കേരള കർണാടക അതിർത്തിയിൽ പ്രവർത്തിച്ചുവരികയായിരുന്ന അറവ് ശാലയും ഇതിന് സമീപത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങളും രാത്രിയിൽ ഒരു സംഘം തല്ലിത്തകർത്തുവെന്നാണ് കേസ്‌. അറവുശാലയ്ക്ക് ലൈസൻസ് ഇല്ലാത്തതിനാൽ നാട്ടുകാർ പഞ്ചായത്ത് അധികൃതർക്കും പോലീസിനും പരാതി നൽകിയിരുന്നു. ഇതിൽ നടപടിയെടുക്കാനിരിക്കെയാണ് അക്രമം നടന്നത്. മഞ്ചേശ്വരം ഇൻസ്പെക്ടർ എ.സന്തോഷ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here