കസേരകൊണ്ടും കല്ലുകൊണ്ടും അടി; ഭര്‍ത്താവിന്റെ ക്രൂരമര്‍ദ്ദനത്തില്‍ യുവതി മരിച്ചു

0
33

അമ്പലപ്പുഴ: ഭര്‍ത്താവിന്റെ ക്രൂരമര്‍ദ്ദനത്തെ തുടര്‍ന്ന് യുവതി മരിച്ചു. പുന്നപ്ര പറവൂര്‍ വെളിയില്‍ അന്നമ്മ (സൗമ്യ-31) ആണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് യേശുദാസിനെ (40) പുന്നപ്ര പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസമാണ് വീട്ടിലുണ്ടായ വഴക്കിനെ തുടര്‍ന്ന് യോശുദാസ് സൗമ്യയെ കസേരകൊണ്ടും കല്ലുകൊണ്ടും മുഖത്ത് ക്രൂരമായി മര്‍ദ്ദിച്ചത്. തളര്‍ന്നുവീണ സൗമ്യയെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. മുഖത്തേറ്റ മാരക പരിക്കാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. സൗമ്യ-യേശുദാസ് ദമ്പതികള്‍ക്ക് രണ്ട് മക്കളുണ്ട്. തൊഴിലുറപ്പ് തൊഴിലാളിയാണ് സൗമ്യ. പുന്നപ്ര പുത്തന്‍പുരക്കല്‍ ബൈജു പ്രസാദിന്റെയും റീത്താമ്മയുടെയും മകളാണ് സൗമ്യ. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here