‘എന്റെ ഓരോവറില്‍ 12 റണ്‍സ് നേടാന്‍ പറ്റുമോ?’ ബാബര്‍ അസമിനെ വെല്ലുവിളിച്ച് പാകിസ്ഥാന്‍ കോച്ച്, വീഡിയോ വൈറല്‍

0
99

ഒരു കാലത്ത് ലോകക്രിക്കറ്റിലെ തന്നെ മികച്ച ബൗളര്‍മാരില്‍ ഒരാളായിരുന്നു മുന്‍ പാക് താരം സഖ്ലൈന്‍ മുഷ്താഖ്. നിലവില്‍ പാകിസ്ഥാന്‍ ടീമിന്റെ മുഖ്യ പരിശീലകന്‍ കൂടിയായ അദ്ദേഹവും പാക് സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ ബാബര്‍ അസമും നേര്‍ക്കുനേര്‍ എത്തിയ നിമിഷങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്.

വെസ്റ്റ് ഇന്‍ഡീസിനെതിരായ (West Indies) മൂന്നാം ടി20ക്ക് മുന്നോടിയായുള്ള പരിശീലന വേളയിലാണ് പാകിസ്ഥാന്റെ മുഖ്യപരിശീലകനായ സഖ്ലൈന്‍ അസമിനെ ഏറ്റുമുട്ടാന്‍ ക്ഷണിച്ചത്. 12റണ്‍സ് ഒരോവറില്‍ നേടണം എന്നായിരുന്നു വെല്ലുവിളി. ഔട്ടായാല്‍ വീണ്ടും അവസരമില്ല. മുഖ്യ പരിശീലകനെന്ന പരിഗണനയോ പ്രായമോ സീനിയോരിറ്റിയോ കളിയില്‍ പരിഗണിക്കേണ്ടെന്നും സഖ്ലൈന്‍ മുഷ്താഖ് പറയുന്നുണ്ട്.

ആദ്യ പന്ത് സിംഗിളും രണ്ടാമത് നേടിയത് ഡബിളുമെന്ന് അമ്പയര്‍ ഇഫ്തിക്കര്‍ അഹമ്മദ് (Iftikhar Ahmed) ഒടുവില്‍ സഖ്ലൈന്റെ തന്ത്രത്തില്‍ അസം വീണു. മത്സരത്തില്‍ തോറ്റ ബാബര്‍ അസം ടീമിനാകെ അത്താഴവിരുന്ന് ഒരുക്കണമെന്ന് സഖ്ലൈന്‍ മുഷ്താഖ് ആവശ്യപ്പെടുന്നുണ്ട്. രസകരമായ വീഡിയോ കാണാം…

LEAVE A REPLY

Please enter your comment!
Please enter your name here