ഊർജസംരക്ഷണ ബോധവൽക്കരണ റാലി നടത്തി എൻ.എസ്.എസ് വോളൻ്റിയർസ്

0
179

വിദ്യാനഗർ: ഗവ. കോളേജ് കാസറഗോഡിലെ എൻ.എസ്.എസ് യൂണിറ്റ്സ് 02 & 03, പാൻടെക് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ഊർജ സംരക്ഷണ റാലിയും സിഗ്‌നേച്ചർ ക്യാമ്പയിനും നടത്തി. ബഹു. ശ്രീ കാസറഗോഡ് എം. എൽ.എ എൻ.എ നെല്ലിക്കുന്ന് പരിപാടിയുടെ സമാപനചടങ്ങ് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ.രമ എം അദ്ധ്യക്ഷത വഹിക്കുകയും റാലി ഫ്ലാഗ് ഓഫ്‌ ചെയ്യുകയും ചെയ്തു. പാൻടെക് ജനറൽ സെക്രട്ടറി ശ്രീ കൂക്കാനം റഹ്മാൻ സ്വാഗതം ആശംസിച്ച്‌ സംസാരിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർസ് ആയ ശ്രീ ആസിഫ് ഇക്ബാൽ കാക്കശ്ശേരി സിഗ്‌നേച്ചർ ക്യാമ്പയിൻ ഉദ്ഘാടനം നിർവഹിച്ചു. പ്രോഗ്രാം ഓഫീസർ സുജാത. എസ് പരിപാടിയെ സംബന്ധിച്ച് സംസാരിച്ചു. വോളന്റീർ സെക്രട്ടറി അഭിജിത്ത് വി.എസ്, സെക്രട്ടറി ലധിഷ് വോളന്റീർ സെക്രട്ടറിമാരായ ചിത്ര. ടി, സേതുലക്ഷ്മി വിഎസ്, ആതിര. കെ ശ്രേയ്സ് തുടങ്ങിയവർ നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here