ഉപ്പളയിൽ നാലരഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ

0
486

ഉപ്പള: നാലരഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ. ഉപ്പള കൊടിബയലിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന മുഹമ്മദ് നവാസാ(28)ണ് ഉപ്പളയില്‍ അറസ്റ്റിലായത്.

എം.ഡി.എം.എ മയക്കുമരുന്ന് കൈമാറാനായി നവാസ് ക്വാര്‍ട്ടേഴ്‌സിന് സമീപം നില്‍ക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെത്തുടര്‍ന്ന് മഞ്ചേശ്വരം അഡീഷണല്‍ എസ്.ഐ. എ. ബാലേന്ദ്രനും സംഘവും പരിശോധനക്കെത്തുകയായിരുന്നു. പൊലീസിനെ കണ്ടതോടെ നവാസ് മയക്കുമരുന്ന് വലിച്ചെറിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിടികൂടുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here