ഉപ്പളയിലെ പഴയകാല മുസ്ലിം ലീഗ് നേതാവ് മുഹമ്മദ് ഹുസ്സൈൻ നിര്യാതനായി

0
79

ഉപ്പള:(mediavisionnews.in) ഉപ്പളയിലെ പഴയകാല മുസ്ലിം ലീഗ് നേതാവും ഹനഫി ജാമിഅ മസ്ജിദ് മുൻ പ്രസിഡന്റും കൂടിയായിരുന്ന കൈകമ്പയിലെ മുഹമ്മദ് ഹുസ്സൈൻ എന്ന ബാബു ബായ് (75) നിര്യാതനായി. അസുഖത്തെ തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ 4 മണിക്കായിരുന്നു അന്ത്യം.

മംഗൽപ്പാടി പഞ്ചായത്തിൽ മുസ്ലിം ലീഗ് കെട്ടിപ്പടുക്കുന്നതിൽ ഗോൾഡൻ അബ്ദുൽ ഖാദർ, ബി.എം മാഹിൻ ഹാജി, ബി.എസ് അബ്ദുൽ റഹ്മാൻ, ഖാസിം സുറാങ് എന്നിവരോടൊപ്പം പ്രവർത്തിച്ച മുഹമ്മദ് ഹുസ്സൈൻ മരണം വരെ മുസ്ലിം ആദർശങ്ങളിൽ അടിയുറച്ച് നിന്നു. സാമൂഹ്യ സാംസ്കാരിക മത രാഷ്ട്രീയ മേഖലയിൽ നിറഞ്ഞ് നിന്ന വ്യക്തിത്വമായിരുന്നു. സിറ്റിസൺ ക്ലബ് മുൻ ചെയർമാനായിരുന്നു.

ഭാര്യ: റസിയ ബാനു, മക്കൾ: മുഹമ്മദ് റഫീഖ്, ആരിഫ്, സുബൈർ, റിസ്‌വാൻ(പരേതൻ)

LEAVE A REPLY

Please enter your comment!
Please enter your name here