ആരും ചിരിക്കരുത്; മുന്‍ ഭരണാധികാരിയുടെ ചരമവാര്‍ഷിക ദിനത്തില്‍ 10 ദിവസത്തേക്ക് ചിരിക്ക് വിലക്കേര്‍പ്പെടുത്തി ഉത്തര കൊറിയ

0
237

സോള്‍: മുന്‍ ഭരണാധികാരിയുടെ പത്താം ചരമവാര്‍ഷികത്തോടനുബന്ധിച്ച് രാജ്യത്ത് ആഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഉത്തരകൊറിയ. മദ്യം കുടിക്കാനോ, ചിരിക്കാനോ, ആഘോഷങ്ങളില്‍ പങ്കെടുക്കാനോ പാടില്ലെന്നാണ് ഉത്തരകൊറിയയിലെ ജനങ്ങളോട് ഭരണകൂടം പറഞ്ഞിരിക്കുന്നതെന്ന് ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍ ഇക്കാര്യത്തില്‍ ഉത്തരകൊറിയയുടെ ഭാഗത്ത് നിന്ന് സ്ഥിരീകരണം വന്നിട്ടില്ല. കിം ജോംഗ് ഇല്ലിന്റെ ചരമവാര്‍ഷിക ദിനമാണ് ഡിസംബര്‍ 17. 69-ാമത്തെ വയസിലാണ് കിം ജോംഗ് ഇല്‍ മരിക്കുന്നത്.

ഇതിന് പിന്നാലെയാണ് കിം ജോംഗ് ഉന്‍ അധികാരമേല്‍ക്കുന്നത്. പത്ത് ദിവസത്തേക്കാണ് ദു:ഖാചരണം എന്നാണ് റിപ്പോര്‍ട്ട്.

1994 മുതല്‍ 2011 വരെ കിം ജോംഗ് ഇല്ലായിരുന്നു ഉത്തരകൊറിയന്‍ ഭരണാധികാരി. ഉത്തരകൊറിയയുടെ രണ്ടാമത്തെ ഭരണാധികാരിയായിരുന്നു കിം ജോംഗ് ഇല്‍.

വിലക്ക് ലംഘിക്കുന്നവര്‍ക്ക് വലിയ ശിക്ഷ നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷങ്ങളില്‍ വിലക്ക് ലംഘിച്ചതിന് നിരവധി പേര്‍ക്ക് കടുത്ത ശിക്ഷ നല്‍കിയെന്നാണ് പ്രദേശവാസികളെ ഉദ്ധരിച്ച് ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here