അതിർത്തിയിലെ നിയന്ത്രണം; എകെഎം അഷ്‌റഫ്‌ എംഎൽഎ ഗവർണറേയും മുഖ്യമന്ത്രിയെയും കണ്ടു

0
203

തിരുവനതപുരം: കേരളത്തിൽ കൊവിഡ് വ്യാപനതോത് കുറഞ്ഞിട്ടും ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ പുതിയ വകഭേദമായ ഒമിക്രോണിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ നിന്നു കർണാടകയിലേക്കുള്ള യാത്രകൾക്ക് വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ നടപടിക്കെതിരേ മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്‌റഫ്‌ ഗവർണറേയും മുഖ്യമന്ത്രിയെയും കണ്ടു നിവേദനം നൽകി.

കാസർകോട്ടെ പ്രത്യേകിച്ച് മഞ്ചേശ്വരത്തെ ജനങ്ങൾ വിദ്യാഭ്യാസ-ആരോഗ്യ-വ്യാപാര ആവശ്യങ്ങൾക്ക് കാലങ്ങളായി മംഗളൂരു നഗരത്തെയാണ്‌ ആശ്രയിച്ച് വരുന്നത്. വീണ്ടും ആർടിപിസിആർ പരിശോധന നിർബന്ധമാക്കിയതോടെ നിത്യേന മംഗളൂരുവിനെ ആശ്രയിക്കുന്ന ആയിരക്കണക്കിന് വിദ്യാർഥികൾ രോഗികൾ, ജോലി ആവശ്യത്തിന് പോവുന്ന തൊഴിലാളികൾ,എയർപോർട്ടിലേക്ക് പോവുന്ന യാത്രക്കാർ,വ്യാപാരികൾ തുടങ്ങിയവരാണ് പ്രതിസന്ധിയിലായിരിക്കുന്നതെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
കൊവിഡിന്റെ ആദ്യഘട്ടത്തിൽ അതിർത്തികളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനെ തുടർന്ന് വിദഗ്ദ ചികിത്സ കിട്ടാതെ 22 പേർ മരിച്ച കാര്യവും ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തിനകത്തും പുറത്തേക്കുമുള്ള യാത്രകൾക്ക് വിലക്കേർപ്പെടുത്താൻ പാടില്ലെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റ ഉത്തരവ് മാനിക്കാതെയാണ് കർണാടക സർക്കാർ പുതിയ നിയന്ത്രണങ്ങങ്ങൾ ഏർപ്പെടുത്തിയതെന്നും രണ്ട് ഡോസ് വാക്സിനെടുത്തവരെ പോലും അതിർത്തി കടക്കാൻ അനുവദിക്കാതെ ദുരിതത്തിലായ യാത്രക്കാരുടെ കാര്യത്തിൽ അടിയന്തിര ഇടപെടൽ വേണമെന്ന് എംഎൽഎ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here