287 ദിവസത്തിനിടെ ഏറ്റവും കുറഞ്ഞ കോവിഡ് കണക്ക്, ഇന്നലെ 8,865 രോഗികള്‍; ചികിത്സയിലുള്ളവര്‍ ഒന്നേകാല്‍ ലക്ഷത്തിലേക്ക്

0
173

ന്യൂഡല്‍ഹി: രാജ്യത്ത്  287 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കോവിഡ് രോഗികള്‍. 24 മണിക്കൂറിനിടെ 8865 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ പകുതിയും കേരളത്തിലാണ്.ഇന്നലെ 197 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

24 മണിക്കൂറിനിടെ 11,971 പേരാണ് രോഗമുക്തി നേടിയത്. നിലവില്‍ 1,30,793 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇത് 525 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണ്.

പോസിറ്റിവിറ്റി നിരക്ക് 0.80 ശതമാനമായി താഴ്ന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ 43 ദിവസമായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രണ്ടുശതമാനത്തിന് താഴെയാണ് നില്‍ക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here