12 രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് നിർബന്ധ ക്വാറന്റൈൻ; അന്താരാഷ്ട്ര യാത്ര മാനദണ്ഡം പുതുക്കി

0
121

കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോൺ വിവിധ രാജ്യങ്ങളിൽ കണ്ടെത്തിയ സാഹചര്യത്തിൽ അന്താരാഷ്ട്ര യാത്രക്കാർക്കുള്ള മാനദണ്ഡം പുതുക്കി. റിസ്‌ക്ക് രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് ക്വാറന്റൈൻ നിർബന്ധം. 12 രാജ്യങ്ങളാണ് പട്ടികയിലുള്ളത്. ഗൾഫ് രാജ്യങ്ങൾ പട്ടികയിലില്ല.

റിസ്‌ക് രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് നെഗറ്റീവാണെങ്കിലും ഏഴ് ദിവസം ക്വാറന്റൈനിൽ കഴിയണം. എട്ടാം ദിവസം വീണ്ടും ആർ.ടി.പി.സി.ആർ പരിശോധന നടത്തണം. പരിശോധനക്ക് ശേഷം ഏഴ് ദിവസം വീണ്ടും ആരോഗ്യനില നിരീക്ഷിക്കണം.

ബ്രിട്ടൻ, സൗത്ത് ആഫ്രിക്ക, , ബ്രസീൽ, ബംഗ്ലാദേശ്, ബോട്‌സ്വാന, ചൈന, മൗറീഷ്യസ്, ന്യൂസിലന്റ്, സിംഗപ്പൂർ, സിംബാബ്‌വേ, ഹോങ്കോങ്, ഇസ്രയേൽ എന്നീ രാജ്യങ്ങളാണ് പട്ടികയിലുള്ളത്.

അതേസമയം ഒമിക്രോണിനെ നേരിടുന്നതിന് മുൻകരുതൽ നടപടികൾ ശക്തിപ്പെടുത്താൻ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

  • വാക്‌സിനേഷൻ തോത് വർധിപ്പിക്കുക, കോവിഡ് അനുയോജ്യമായ പെരുമാറ്റം ഉറപ്പുവരുത്തണം.
  • രാജ്യന്തര വിമാനങ്ങളിലെത്തുന്ന യാത്രക്കാരുടെ മുൻകാല യാത്ര വിവരങ്ങൾ സംസ്ഥാനതലത്തിൽ അവലോകനം ചെയ്യണം.
  • വിപുലമായ പരിശോധന സൗകര്യങ്ങൾ ഓരുക്കണം.
  • കൂടുതൽ കേസുകൾ കണ്ടെത്തിയ പ്രദേശത്ത് വിവപുലമായ പരിശോധയ്‌ക്കൊപ്പം എല്ലാ പോസിറ്റീവ് കേസുകളും ജീനോം സീക്വൻസിങ്ങിനായി നിയുക്ത ലാബിലേക്ക് അയക്കണം.
  • എല്ലാ സംസ്ഥാനങ്ങളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തിൽ താഴെ നിലനിർത്താൻ ശ്രമിക്കണം.
  • ചികിത്സ കിട്ടുന്നതിൽ കാലതാമസം ഒഴിവാക്കാൻ ആരോഗ്യ സൗകര്യങ്ങളുടെ ലഭ്യത ഉറപ്പാക്കുക.
  • വ്യാജ പ്രചരണങ്ങൾ ഒഴിവാക്കാൻ എല്ലാ സംസ്ഥാനങ്ങളും വാർത്താ സമ്മേളനത്തിലൂടെ ജനങ്ങളുടെ ആശങ്കയകറ്റണം.

LEAVE A REPLY

Please enter your comment!
Please enter your name here