വാക്സിനെടുക്കാൻ മടി, മുസ്ലീങ്ങൾ തിങ്ങിപാർക്കുന്ന സ്ഥലങ്ങളിൽ സൽമാൻ ഖാന്റെയും മതനേതാക്കളുടേയും സഹായം തേടി സർക്കാർ

0
290

മുംബയ് : രാജ്യത്ത് കൊവിഡ് വാക്സിനേഷൻ നൽകുന്നതിൽ അതിവേഗം സർക്കാർ മുന്നോട്ട് പോകുമ്പോൾ വാക്സിൻ സ്വീകരിക്കാൻ മടി കാണിക്കുന്നവരുടെ എണ്ണവും വളരെ കൂടുതലാണ്. ആരോഗ്യകാരണങ്ങളാലും, മതകാരണങ്ങളാലും വാകിസിനെടുക്കാൻ വിസമ്മതിക്കുന്നവരാണ് ഇവരിലേറെയും. കൊവിഡ് രാജ്യത്ത് ഏറെ ഭീഷണി ഉയർത്തിയ സംസ്ഥാനമായ മഹാരാഷ്ട്ര ഇതിനൊരു പോംവഴി കണ്ടെത്തിയിരിക്കുകയാണ്. ജനങ്ങളെ വാക്സിനിലേക്ക് ആകർഷിക്കുവാനായി സൂപ്പർസ്റ്റാർ സൽമാൻ ഖാനെ രംഗത്തിറക്കാനാവുമോ എന്നാണ് മഹാരാഷ്ട്ര സർക്കാർ ആലോചിക്കുന്നത്. മുസ്ലീം ആധിപത്യമുള്ള പ്രദേശങ്ങളിൽ ഇത്തരത്തിൽ സിനിമാ താരങ്ങളുടേയും മതനേതാക്കളുടേയും സഹായം തേടുമെന്ന് മഹാരാഷ്ട്ര പൊതുജനാരോഗ്യ മന്ത്രി രാജേഷ് ടോപെ പറഞ്ഞു.

മുസ്ലീം ആധിപത്യമുള്ള പ്രദേശങ്ങളിൽ വാക്സിനുകൾ എടുക്കുന്നതിൽ ജനങ്ങൾക്ക് വിമുഖതയുണ്ടെന്ന് സമ്മതിച്ച ആരോഗ്യ മന്ത്രി വാക്സിൻ എടുക്കുന്നതിനായി മുസ്ലീം സമൂഹത്തെ ബോദ്ധ്യപ്പെടുത്താൻ സൽമാൻ ഖാനെയും മതനേതാക്കളെയും ഉപയോഗിക്കാൻ തങ്ങൾ തീരുമാനിച്ചതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മത നേതാക്കളും സിനിമാ നടന്മാരും സമൂഹത്തിൽ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്, ആളുകൾ അവരെ ശ്രദ്ധിക്കും എന്നും മന്ത്രി രാജേഷ് ടോപെ പറഞ്ഞു. രാജ്യത്ത് കൊവിഡ് 19 പ്രതിരോധ കുത്തിവയ്പ്പ് എടുക്കുന്നവരുടെ എണ്ണത്തിൽ സംസ്ഥാനം മുന്നിലാണ്, എന്നാൽ ചില മേഖലകളിൽ വാക്സിനേഷന്റെ വേഗത കുറവാണെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here