കേരളം എലിപ്പനിയെ കരുതണം, മരണം 204 ആയി; അതീവ ജാഗ്രത വേണമെന്ന് ആരോ​ഗ്യമന്ത്രി

0
241

തിരുവനന്തപുരം: കേരളത്തിൽ എലിപ്പനി ബാധിതരുടെ എണ്ണവും കൂടുന്നു. മാലിന്യ നിർമാർജനത്തിലെ പോരായ്മകളാണ് രോ​ഗ വ്യാപനം കൂട്ടുന്നത്.

ഇന്നലെ 14 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചതുൾപ്പെടെ ഈ വർഷം ഇതുവരെ 1195പേർക്കാണ് പരിശോധനയിലൂടെ എലിപ്പനി സ്ഥിരീകരിച്ചത്. ഇന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എലിപ്പനിയ്ക്ക് ചികിൽസയിലായിരുന്ന പത്തനംതിട്ട തിരുമൂലപുരം ഞവനാകുഴി പെരുമ്പള്ളിക്കാട്ട് മലയിൽ വീട്ടിൽ  അമ്പിളിയുടെ മരണം ഉൾപ്പെടെ 45 പേർ രോ​ഗം ബാധിച്ച് മരിച്ചു.

അതേസമയം എലിപ്പനി രോ​ഗ ലക്ഷണങ്ങളോടെ ചികിൽസ തേടിയവ‌രുടെ എണ്ണവും കൂടുകയാണ്. ഇന്നലെ വരെ സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ മാത്രം 1795പേരാണ് രോ​ഗ ലക്ഷണങ്ങളോടെ ചികിൽസ തേടിയത്. രോ​ഗ ലക്ഷണങ്ങളോടെ മരണൺ സംഭവിച്ചവരുടെ എണ്ണം 160 ആണ്.

മാലിന്യ നിർമാർജനം കാര്യ​ക്ഷമമല്ലാത്തതാണ് രോ​ഗ വ്യാപനത്തിന് കാരണം. മഴ കൂട ആയതോടെ പലയിടത്തും മാലിന്യം ചീഞ്ഞളിഞ്ഞു. ഇത് രോ​ഗ പകർച്ചയുടെ ആക്കം കൂട്ടുകയാണ്

എലികൾ , കന്നുകാലികൾ, പട്ടി,പൂച്ച എന്നിവയുടെ മൂത്രം വഴി കെട്ടിക്കിടക്കുകയോ ഒലിച്ചിറങ്ങുകയോ ചെയ്യുന്ന വെള്ളത്തിലൂടെ മനുഷ്യരിലേക്ക് പകരുന്ന രോ​ഗമാണ് എലിപ്പനി. ശരീരത്തിലെ മിറിവുകളിലൂടേയോ അധിക സമയം വെള്ളത്തിൽ നിൽക്കുന്നത് വഴിയോ അണുക്കൾ ശരീരത്തിൽ പ്രവേശിക്കാം. ശക്തമായ പനി, തലവേദന, പേശികൾക്ക് വേദന, കണ്ണുകൾക്ക് ചുവപ്പുനിറം, ഛർ​ദി എന്നിവയാണ് ലക്ഷണങ്ങൾ. ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് തുടക്കത്തിൽ തന്നെ ചികിൽസ എടുത്താൽ മരണം ഒഴിവാക്കാം. അല്ലാത്തപക്ഷം ശ്വാസകോശം,കരൾ,വൃക്കകൾ,ഹൃദയം എന്നിവയെ രോ​ഗം ബാധിക്കും. പത്തു മുതൽ 15 ശതമാനം വരെയാണ് മരണ സാധ്യത.

മലിന ജലവുമായി സമ്പർക്കം ഉണ്ടായാൽ മൂന്ന് മുതൽ ആറ് ആഴ്ച വരെ കൃത്യമായ അളവിൽ ഡോക്സി സൈക്ലിൻ ​ഗുളിക കഴിക്കണം. തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഉൾപ്പെടെ ഇക്കാര്യത്തിൽ കൃത്യമായ നിർദേശം നൽകിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here