കഴിച്ചത് ഇഡ്ഡലി മാത്രം, ബില്ലില്‍ സമൂസയുടെ അധിക തുക ചേര്‍ത്തു; ഹോട്ടലുടമയെ യുവാവ് അടിച്ചു കൊന്നു

0
234

ചെന്നൈ: കഴിക്കാത്ത സമൂസയുടെ തുക കൂടി ബില്ലില്‍ എഴുതിച്ചേര്‍ത്ത ഹോട്ടലുടമയെ ഭക്ഷണം കഴിക്കാനെത്തിയ ആള്‍ അടിച്ചു കൊലപ്പെടുത്തി. തമിഴ്നാട്ടില്‍ മധുര കെ പുദൂര്‍ ഗവ.ടെക്നിക്കല്‍ ട്രെയിനിംഗ് കോളേജിന് മുന്നിലെ ഹോട്ടലിലാണ് സംഭവം. ഹോട്ടലുടമയായ മുത്തുകുമാറിനെ കണ്ണന്‍ എന്നയാളാണ് അടിച്ചു കൊലപ്പെടുത്തിയത്. ഭക്ഷണം കഴിക്കാനെത്തിയ യുവാവ് ഇഡ്ഡലിയാണ് കഴിച്ചത്. എന്നാല്‍ ബില്‍ ലഭിച്ചപ്പോള്‍ ഇതില്‍ സമൂസയുടെ തുക കൂടി എഴുതിച്ചേര്‍ത്തിട്ടുണ്ടായിരുന്നു.

ഇതില്‍ കണ്ണന്‍ പരാതിപ്പെട്ടതോടെ ഇരുവരും തമ്മില്‍ തര്‍ക്കമായി. ഇതിനിടെ പ്രകോപിതനായ കണ്ണന്‍ ഹോട്ടലിലുണ്ടായിരുന്ന തടിക്കഷ്ണമെടുത്ത് മുത്തുകുമാറിനെ അടിക്കുകയായിരുന്നു. ഇയാള്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.

മുത്തുകുമാറിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മധുര സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പൊലിസ് അറസ്റ്റു ചെയ്തു. മുത്തുകുമാറിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് മധുരയിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here