ഓറല്‍ സെക്‌സ് വലിയ കുറ്റമല്ല; അലഹാബാദ് ഹൈക്കോടതി

0
315

ലഖ്‌നൗ: പ്രായപൂര്‍ത്തിയാകത്തവരുമായുള്ള ഓറല്‍ സെക്‌സ് പോക്‌സോ നിയമത്തിന് കീഴില്‍ വരില്ലെന്ന് അലഹാബാദ് ഹൈക്കോടതി. ഓറല്‍ സെക്‌സ് ‘ഗുരുതരമായ ലൈംഗികാതിക്രമം’ എന്ന വിഭാഗത്തില്‍ പെടുന്നില്ലെന്ന് നിരീക്ഷിച്ച കോടതി 10 വയസുള്ള ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയുടെ തടവ് ശിക്ഷ 10 വര്‍ഷത്തില്‍ നിന്ന് ഏഴ് വര്‍ഷമായി കുറച്ചു.

പത്ത് വര്‍ഷം തടവിന് ശിക്ഷിച്ച പ്രത്യേക സെഷന്‍സ് കോടതി ഉത്തരവിനെതിരെ സോനു കുശ്‌വാഹ നല്‍കിയ ഹരജിയില്‍ നവംബര്‍ 20ന് ജസ്റ്റിസ് അനില്‍ കുമാറിന്റെ സിംഗിള്‍ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

2012 ലെ പോക്സോ നിയമത്തിലെ 6-ാം വകുപ്പിനൊപ്പം ഐ.പി.സി സെക്ഷന്‍ 377, 506 എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഝാന്‍സിയിലെ പ്രത്യേക സെഷന്‍സ് കോടതി കുശ്‌വാഹയെ ശിക്ഷിച്ചിരുന്നത്. എന്നാല്‍, ഇയാള്‍ക്കെതിരെ കുറ്റം ചുമത്താനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

പോക്സോ നിയമത്തിലെ സെക്ഷന്‍ 6, ഓറല്‍ സെക്സ് ഗുരുതരമായ ലൈംഗികാതിക്രമത്തിന്റെയോ, ലൈംഗികാതിക്രമത്തിന്റെയോ വിഭാഗത്തില്‍ പെടുന്നില്ല. ”ഇത് ലൈംഗികാതിക്രമം ചെയ്യാന്‍ ശ്രമിച്ചുവെന്ന വിഭാഗത്തിലാണ് വരുന്നത്, ഇത് പോക്സോ നിയമത്തിലെ സെക്ഷന്‍ 4 പ്രകാരം ശിക്ഷാര്‍ഹമാണ്, അതേ നിയമത്തിലെ സെക്ഷന്‍ 6 അല്ല,” കോടതി പറഞ്ഞു.

2018-ല്‍ യുപിയിലെ ഝാന്‍സി ജില്ലയില്‍ താമസിക്കുന്ന ആളാണ് തന്റെ 10 വയസ്സുള്ള മകനെ കുശ്വാഹ ഒരു ആരാധനാലയത്തില്‍ വെച്ച് 20 രൂപ നല്‍കി ”ഓറല്‍ സെക്സ്” ചെയ്യാന്‍ നിര്‍ബന്ധിച്ചുവെന്ന് ആരോപിച്ചിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here