ഐപിഎല്‍ 2022: പുതിയ പരിശീലകനെ പ്രഖ്യാപിച്ച് ആര്‍സിബി

0
296

ഐപിഎല്‍ 15ാം സീസണിന് മുന്നോടിയായി പുതിയ പരിശീലകനെ പ്രഖ്യാപിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. ഇന്ത്യന്‍ മുന്‍ താരം സഞ്ജയ് ബാംഗറാണ് ആര്‍സിബിയുടെ പുതിയ പരിശീലകന്‍. ഓസ്ട്രേലിയയുടെ സൈമണ്‍ കാറ്റിച്ചിനു പകരമാണ് ബാംഗര്‍ ചുമതലയേറ്റെടുക്കുന്നത്.

‘അടുത്ത സീസണിനു മുന്നോടിയായി ഞങ്ങളുടെ പ്രവര്‍ത്തികള്‍ ഇതിനകം ആരംഭിച്ചു കഴിഞ്ഞു. പരിശീലകസംഘത്തിലെ മുഴുവന്‍ പേരും ഇപ്പോള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിരിക്കുകയാണ്. വളരെ ശക്തമായ ഫ്രാഞ്ചൈസിയെ ഞങ്ങള്‍ വാര്‍ത്തെടുക്കുമെന്ന് ഞാന്‍ ഉറപ്പ് നല്‍കുന്നു. ഐപിഎല്‍ കിരീടമെന്ന ദീഘകാല സ്വപ്നം സാക്ഷാല്‍ക്കരിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്’ ബാംഗര്‍ പറഞ്ഞു.

ആര്‍സിബി ടീം ഡയരക്ടര്‍ മൈക്ക് ഹെസ്സനാണ് ബാംഗറിനെ മുഖ്യ കോച്ചായി തിരഞ്ഞെടുത്ത വിവരം ഔദ്യോഗികമായി അറിയിച്ചത്. കഴിഞ്ഞ രണ്ടു വര്‍ഷമായി ടീമിന്റെ ബാറ്റിംഗ് കോച്ചായിരുന്നു ബാംഗര്‍.

LEAVE A REPLY

Please enter your comment!
Please enter your name here