സാമൂഹിക വിരുദ്ധരും മദ്യപന്മാരും ഉപ്പള ബസ് സ്റ്റാൻഡ് കയ്യടക്കി, ദുരിതത്തിലായി യാത്രക്കാർ

0
258

ഉപ്പള ∙ സാമൂഹിക വിരുദ്ധരും മദ്യപന്മാരും ബസ് സ്റ്റാൻഡ് കയ്യടക്കിയതോടെ ദുരിതത്തിലായി യാത്രക്കാർ. ഉപ്പള ബസ് സ്റ്റാൻ‍ഡിൽ എത്തുന്നവർക്കാണ് ഈ ദുർഗതി.പൈവളിഗെ,മംഗളൂരു, കാസർകോട് ഭാഗങ്ങളിലേക്കു പോകുന്ന യാത്രക്കാർ ഏറെയും ബസ് കയറാൻ എത്തുന്നത് ഇവിടെയാണ്. ചില സ്ഥലങ്ങളിലേക്കു പോകേണ്ട ബസുകൾക്കായി ഏറെ സമയം കാത്തിരിക്കണം. യാത്രക്കാർക്കുള്ള ഇരിപ്പിടങ്ങളിൽ മദ്യപിച്ചെത്തി കിടന്നുറങ്ങും അവിടെ തന്നെ ഛർദിച്ചു മറ്റും മലിനമാക്കുകയാണ്.

യാത്രക്കാരുടെ ദേഹത്ത് തുപ്പുകയും ചെയ്യുന്നതായി പരാതിയുണ്ട്. കഞ്ചാവ് വിൽപനയും ഇവിടെ നടക്കുന്നുണ്ട്. ഇവരുടെ ശല്യത്തെ തുടർന്നു ബസ് സ്റ്റാൻഡിനകത്ത് കയറാൻ പല യാത്രക്കാരും മടി കാണിക്കുകയാണെന്നു വ്യാപാരികൾ പറയുന്നു. സ്റ്റാൻഡിലുള്ള എയ്ഡ് പോസ്റ്റിൽ പൊലീസുകാരുണ്ട്, എന്നാൽ ഇവരെ വകവയ്ക്കാതെയാണു സാമൂഹിക വിരുദ്ധരുടെ പ്രവർത്തനം. ഇരിപ്പിടങ്ങളിൽ മദ്യപന്മാരും കിടക്കുന്നതിനാൽ രോഗികളായ യാത്രക്കാർക്കു പോലും ഇരിക്കാൻ സ്ഥലമില്ല.

LEAVE A REPLY

Please enter your comment!
Please enter your name here