വിദ്യാർത്ഥികൾക്ക് ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

0
35

വിദ്യാനഗർ: കാസർഗോഡ് ഗവണ്മെന്റ് കോളേജ് എൻ.എസ്.എസ് യൂണിറ്റ് 02&03യുടെ നേതൃത്വത്തിൽ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികൾക്ക് തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് SVEEP ന്റെ നേതൃത്വത്തിൽ വോട്ടവകാശത്തെ പറ്റി അവബോധ ക്ലാസ്സ്‌ നടത്തി. പരിപാടിയിലൂടെ വിദ്യാർത്ഥികൾ സാങ്കേതികപരമായ അതിന്റെ കാര്യങ്ങളെ പറ്റി മനസിലാക്കി. ജില്ലാ ഡെപ്യൂട്ടി കളക്ടർ സൂര്യനാരായണൻ വി ഉദ്ഘാടനം നിർവഹിച്ചു.

SVEEP ന്റെ മാസ്റ്റർ ട്രൈനർ ആയ ശ്രീ.അജിത് കുമാർ ക്ലാസ്സ്‌ കൈകാര്യം ചെയ്തു. പ്രോഗ്രാം ഓഫീസർ സുജാത. എസ്, വില്ലേജ് ഓഫീസർ സതീശൻ ചെയ്യക്കാട്, ഇലക്ഷൻ ഓഫീസ് ക്ലാർക്ക് ധനേഷ് എന്നിവർ ആശംസ അറിയിച്ച് സംസാരിച്ചു. എൻ.എസ്.എസ് വളന്റീർ സെക്രട്ടറിമാരായ ലധീഷ് എം സ്വാഗതവും സേതുലക്ഷ്മി വി.സ് നന്ദിയും പറഞ്ഞു. വോളന്റീർ സെക്രട്ടറിമാരായ അഭിജിത് വി.സ്, ആതിര കെ, ചിത്ര ടി, ശ്രേയസ് സി.എസ് തുടങ്ങിയവർ സംബന്ധിച്ച്. നൂറോളം വിദ്യാർഥികൾ പരിപാടിയിൽ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here