വിദേശരാജ്യങ്ങളില്‍ കോവിഡ് ബാധിച്ച് മരിച്ച പ്രവാസി മലയാളികളുടെ കണക്കില്ലെന്ന് സമ്മതിച്ച് സർക്കാർ

0
213

വിദേശരാജ്യങ്ങളിലും ഇതര സംസ്ഥാനങ്ങളിലും കോവിഡ് ബാധിച്ച് മരിച്ച പ്രവാസി മലയാളികളുടെ കണക്കില്ലെന്ന് സമ്മതിച്ച് സംസ്ഥാന സർക്കാർ. കണക്ക് ശേഖരിക്കാൻ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. സി.ആർ മഹേഷിന്റെ ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് വിദേശത്തും ഇതര സംസ്ഥാനങ്ങളിലുമായി കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ കണക്ക് കൈവശമില്ലെന്ന മുഖ്യമന്ത്രിയുടെ തുറന്ന് പറച്ചിൽ. വിദേശകാര്യ മന്ത്രാലയം, ഇന്ത്യൻ മിഷനുകൾ എന്നിവയുമായി ബന്ധപ്പെട്ടും കളക്ടർമാർ മുഖേനെയുമാണ് കണക്ക് എടുക്കാനുള്ള ശ്രമം. കോവിഡ് മൂലം മരിച്ച പ്രവാസികളുടെ കുടുംബങ്ങളെ സഹായിക്കാനായി മൂന്ന് പദ്ധതികൾ ആവിഷ്‌കരിച്ചു. ഒരു ലക്ഷം രൂപ ധനസഹായമായി നൽകുന്ന സാന്ത്വനം പദ്ധതിയാണ് ഇതിൽ പ്രധാനപ്പെട്ടത്. പ്രവാസി ക്ഷേമനിധി അംഗങ്ങൾ കോവിഡ് മൂലം മരണപ്പെട്ടാൽ ആശ്രിതർക്ക് 50,000 രൂപ നൽകുന്നതാണ് മറ്റൊരു പദ്ധതി. മരണപ്പെട്ട പ്രവാസികളുടെ അവിവാഹിതരായ പെൺമക്കൾക്ക് വിവാഹ ധനസഹായമായി 25,000 രൂപ നൽകുന്നതാണ് മറ്റൊരു പദ്ധതി. ആർപി ഫൗണ്ടേഷന്റെ സഹായത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here