വാഹനങ്ങള്‍ കൂട്ടിയിടിച്ച് യുവാവ് വൈദ്യുതി കമ്പിയിലേക്ക് തെറിച്ചുവീഴുന്ന ചിത്രം; വ്യാജപ്രചാരണത്തില്‍ അന്വേഷണം

0
280

തമിഴ്നാട്ടിൽ നടന്ന വാഹനാപകടത്തിന്‍റെ ചിത്രങ്ങൾ ഉപയോഗിച്ച് സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രചാരണം. കൊല്ലം കുണ്ടറയിൽ നടന്ന വാഹനാപകടം എന്ന തലക്കെട്ടോടെയാണ് ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്.

നവംബർ 7ന് തമിഴ്‌നാട്ടിലെ ദിണ്ടിഗലിന് സമീപം നടന്ന വാഹനാപകടത്തിന്‍റെ ചിത്രമാണിത്. കുണ്ടറയിൽ നടന്ന വാഹനാപകടം എന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ചിത്രങ്ങളുടെ സത്യാവസ്ഥ അന്വേഷിച്ചു. തുടർന്നാണ് നിജസ്ഥിതി പുറത്തുവന്നത്. മധുര സ്വദേശികളായ കാമരാജ്, അജിത് കണ്ണൻ എന്നിവരാണ് മരിച്ചത്. ദീപാവലി അവധിക്കാലം സുഹൃത്തുക്കളോടൊപ്പം കൊടൈക്കനാലിൽ ചെലവഴിച്ച് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.

എതിർദിശയിൽ നിന്ന് വന്ന കാറുമായി ഇവർ സഞ്ചരിച്ച ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാമരാജ് വൈദ്യുതി കമ്പികൾക്ക് മുകളിലേക്ക് തെറിച്ചു വീണു. ബൈക്കിൽ നിന്നും തെറിച്ചുവീണ അജിത്ത് കണ്ണന്റെ തല ശക്തമായി റോഡിൽ ഇടിച്ചു. വ്യാജ പ്രചാരണത്തിനെതിരെ കുണ്ടറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here