ഫ്ലാഷ്മോബ് നടത്തി എൻ.എസ്.എസ് വോളൻ്റിയർസ്

0
373

കാസർഗോഡ്: സ്ത്രീകളും പെൺകുട്ടികളും അനുഭവിക്കുന്ന ശാരീരിക – മാനസിക പീഡനങ്ങൾ ദിനം പ്രതി കൂടി വരുന്ന സാഹചര്യത്തിൽ ഗവണ്മെന്റ് കോളേജ് കാസറഗോഡ് എൻ.എസ്.എസ് യൂണിറ്റ്സ് 02 & 03 യുടെ നേതൃത്വത്തിൽ “ഇന്റർനാഷണൽ ഡേ ഫോർ ദി എലിമിനേഷൻ ഓഫ് വയലൻസ് എഗൈൻസ്റ്റ് വുമൺ ” ദിനത്തിന്റെ ഭാഗമായി സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ ചൂണ്ടികാണിച്ചു കൊണ്ട് പുതിയ ബസ്സ്റ്റാന്റ് പരിസരത്തു വച്ച് 13ഓളം വോളൻ്റിയർസ് ഫ്ലാഷ്മോബ് കളിക്കുകയും അതിനുതകുന്ന സന്ദേശവും ബോധവൽക്കരണവും നടത്തുകയും ചെയ്തു. എൻ.എസ്‌.എസ്‌ യൂണിറ്റ് പ്രോഗ്രാം ഓഫീസർ പ്രൊ. ആസിഫ് ഇക്ബാൽ കാക്കശ്ശേരി, പ്രൊ. സുജാത എസ് എന്നിവർ പരിപാടിയെ സംബന്ധിച്ച് സംസാരിച്ചു.

വോളന്റീർ സെക്രട്ടറിമാരായ അഭിജിത് വി.എസ്, ശ്രേയസ്, ലധിഷ് എം, സേതുലക്ഷ്മി വിഎസ്, ചിത്ര ടി, ആതിര കെ എന്നിവർ പരിപാടിയിൽ നേതൃത്വം വഹിച്ചു. 20ഓളം വോളന്റീഴ്സ് പരിപാടിയിൽ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here