കൊല്ലത്ത് ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചനിലയില്‍; മൂന്നുപേര്‍ വെട്ടേറ്റും ഒരാള്‍ തൂങ്ങിമരിച്ച നിലയിലും

0
348

കൊല്ലം കൊട്ടാരക്കര നീലേശ്വരത്ത് ഭാര്യയെയും രണ്ട് മക്കളെയും വെട്ടിക്കൊലപെടുത്തിയ ശേഷം ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. പൂജപ്പുര വീട്ടിൽ രാജേന്ദ്രനെ (55) യാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രാജേന്ദ്രന്റെ ഭാര്യ അനിത (50), മക്കളായ ആദിത്യ രാജ് (24), അമൃത (21) എന്നിവരാണ് മരിച്ചത്.

ഭാര്യയെയും മക്കളെയും വെട്ടികൊന്നതിനു ശേഷം രാജേന്ദ്രൻ തൂങ്ങിമരിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. വീട് തുറക്കാതിരുന്നതിനെ തുടർന്ന് സംശയം തോന്നിയ നാട്ടുകാർ നോക്കിയപ്പോഴാണ് മരണവിവരം പുറത്തറിയുന്നത്. കൊട്ടാരക്കര പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. ഇന്ന് പുലർച്ചെ യാണ് സംഭവം. മരണകാരണം വ്യക്തമല്ല.

 

LEAVE A REPLY

Please enter your comment!
Please enter your name here