എ കെ എം അഷ്റഫ് എംഎൽഎയുടെ പരിശ്രമങ്ങൾക്ക് ഫലംകണ്ടു; ജില്ലയിലെ ആദ്യത്തെ നിയമപഠന കേന്ദ്രം മഞ്ചേശ്വരത്ത് നവംബർ 20ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

0
274

മഞ്ചേശ്വരം: ജില്ലയിലെ ആദ്യത്തെ നിയമപഠന കേന്ദ്രം മഞ്ചേശ്വരത്ത് കണ്ണൂർ യൂണിവേഴ്സിറ്റി 8 കോടി രൂപ ചിലവിൽ നിർമ്മിച്ച യൂണിവേഴ്സിറ്റി ക്യാമ്പസ് കെട്ടിടത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും.

മഞ്ചേശ്വരം എംഎൽഎയായി തെരെഞ്ഞെടുത്തത് മുതൽ എകെഎം അഷ്‌റഫ്‌ നടത്തിയ പരിശ്രമത്തിന്റെ ഫലമായാണ് വർഷങ്ങൾക്ക്‌ മുൻപ് കണ്ണൂർ യൂണിവേഴ്സിറ്റി കോടികൾ ചിലവൊഴിച്ച് നിർമ്മിച്ച് ഉദ്ഘാടനം പോലും ചെയ്യാതെ കാടുകെട്ടി കിടന്ന്‌ ഉപയോഗശൂന്യമായ കെട്ടിടം ജില്ലയിലെ ആദ്യത്തെ എൽഎൽഎം കോഴ്സ് പഠനകേന്ദ്രമാവുന്നത്.

എകെഎം അഷ്റഫ് എംഎൽഎ ഈ കെട്ടിടത്തിന്റെ ദയനീയാവസ്ഥ നിയമസഭയുടെ ശ്രദ്ധയിൽപ്പെടുത്തുകയും കെട്ടിടം ഉപയോഗപ്രദമാക്കണമെന്നാവശ്യപ്പെടുകയും തുടർന്ന് കണ്ണൂർ യൂണിവേഴ്സിറ്റി വീസിയെ നേരിൽ കണ്ട് അദ്ദേഹത്തെ ക്യാമ്പസിലേക്ക് ക്ഷണിക്കുകയും വിസിയും യൂണിവേഴ്സിറ്റിയിലെ ഉന്നത ഉദ്യോഗസ്ഥരും കെട്ടിടം സന്ദർശിച്ചതിനെ തുടർന്ന് ഈ ക്യാമ്പസിൽ എൽഎൽബി കോഴ്സ് ആരംഭിക്കാൻ ആവശ്യമായ നടപടികൾ കൈകൊള്ളാനുള്ള ശ്രമങ്ങളും ആരംഭിച്ചിരുന്നു.

എന്നാൽ എൽഎൽബി കോഴ്സ് ആരംഭിക്കാൻ പല കടമ്പകളും ബാർ കൗൺസിൽ അടക്കമുള്ളവയുടെ അനുമതികളുമാവശ്യമുള്ളത് കൊണ്ട് എൽഎൽബി കോഴ്സ് ആരംഭിക്കുന്നതിന് കാലതാമസം നേരിടുമെന്നതിനാൽ ആദ്യഘട്ടമെന്ന നിലയിൽ എൽഎൽഎം കോഴ്സാണ് ഇവിടെ ആരംഭിക്കുന്നത്. കെട്ടിടത്തിലേക്ക് ഫർണീച്ചറുകൾക്കാവശ്യമായ ഫണ്ട്‌ ലഭ്യമാവാതെ വന്നപ്പോൾ എകെഎം അഷ്റഫ് തന്റെ എംഎൽഎ ഫണ്ടിൽ നിന്ന് ആദ്യത്തെ തുക 25ലക്ഷം രൂപ ഈ കെട്ടിടത്തിലേക്ക് ഫർണീച്ചറിനായി നീക്കി വെച്ചതോടെയാണ് ക്യാമ്പസ് ഉദ്ഘാടനം വേഗത്തിലാക്കിയത്.

ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള സ്വാഗതസംഘ രൂപീകരണ യോഗം സിൻഡിക്കേറ്റ് അംഗം ഡോ. എ അശോകന്റെ അധ്യക്ഷതയിൽ എകെഎം അഷറഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. സിൻഡിക്കേറ്റ് മെമ്പർ എം സി രാജു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷമീന ടീച്ചർ, പഞ്ചായത്ത് പ്രസിഡന്റ് ജീൻ ലവീന മൊൻതേരോ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ അബ്ദുൾ അമീദ്‌, പഞ്ചായത്ത് മെമ്പർ യാദവ് ബഡാജെ, യൂണിവേഴ്‌സിറ്റി യൂണിയൻ കാസറഗോഡ് ജില്ലാ എക്സിക്യൂട്ടീവ് ഷൈജിന ബി കെ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. പ്രോ വൈസ് ചാൻസലർ പ്രൊഫസർ സാബു എ സ്വാഗതവും ഡോ: ഷീന ഷുക്കൂർ പരിപാടിക്ക് നന്ദിയും പറഞ്ഞു.

സംഘാടക സമിതി

മുഖ്യ രക്ഷധികാരി
ശ്രീ അഹമ്മദ് ദേവർകോവിൽ
തുറമുഖ വകുപ്പുമന്ത്രി

രക്ഷധികാരികൾ
ശ്രീ രാജ് മോഹൻ ഉണ്ണിത്താൻ എംപി,
ശ്രീ എ കെ എം അഷ്റഫ് എം എൽ എ.
ശ്രീമതി ബേബി ബാലകൃഷ്ണൻ (ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്)

ഓർഗാനിസിങ് കമ്മിറ്റി ചെയർമാൻ
പ്രൊഫസർ ഗോപിനാഥ് രവീന്ദ്രൻ വൈസ് ചാൻസ്സിലർ,
കൺവീനർ ഡോ സാബു (പിവിസി )
വൈസ് ചെയർമാൻ
ഷമീന ടീച്ചർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മഞ്ചേശ്വരം
ജീൻ ലവീന മോന്റെരോ മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്
കൂടാതെ 11 അംഗ എക്സിക്യൂട്ടീവ് അംഗങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here