Saturday, December 4, 2021

ഉപ്പള കുബണൂരിൽ ബൈക്കില്‍ കടത്തിയ മദ്യവും ബിയറുമായി യുവാവ് അറസ്റ്റില്‍

Must Read

ഉപ്പള: ബൈക്കില്‍ കടത്തുകയായിരുന്ന കര്‍ണാടക നിര്‍മ്മിത മദ്യവും ബിയറുമായി അഡൂരിലെ പ്രശാന്തി(24)നെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. കുബണൂര്‍ ഒടമ്പെട്ടുവില്‍ വെച്ച് കാസര്‍കോട് സ്‌പെഷ്യല്‍ സ്‌ക്വാഡ് പ്രിവന്റീവ് ഓഫീസര്‍ എം.വി സുധീന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ വാഹന പരിശോധനക്കിടെയാണ് സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന മദ്യവും ബിയറും പിടിച്ചത്. ഇവയും സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തു. ബേക്കൂരിലേക്കും സമീപ പ്രദേശങ്ങളിലേക്കും മദ്യമെത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് പ്രശാന്തെന്ന് എക്‌സൈസ് പറഞ്ഞു. സിവില്‍ ഓഫീസര്‍മാരായ സി. അജീഷ്, പി. മനോജ്, മഞ്ജുനാഥന്‍, എല്‍. സനല്‍ കുമാര്‍, ഡ്രൈവര്‍ ദിജിത്ത് എന്നിവര്‍ പരിശോധക സംഘത്തിലുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News

വഖഫ് സംരക്ഷണ റാലി വിജയിപ്പിക്കാൻ വൻ ഒരുക്കങ്ങൾ; പ്രക്ഷോഭം കടുപ്പിക്കാൻ മുസ്‌ലിം ലീഗ്

വഖഫ് നിയമന വിവാദത്തിൽ പ്രക്ഷോഭം കടുപ്പിക്കാൻ മുസ്‌ലിം ലീഗ്. വ്യാഴാഴ്ച കോഴിക്കോട്ട് നടക്കുന്ന വഖഫ് സംരക്ഷണ റാലി വിജയിപ്പിക്കാൻ വൻ ഒരുക്കങ്ങളാണ് ലീഗ് നേതൃത്വത്തിന്റെ ആഭിമുഖ്യത്തിൽ...

More Articles Like This