ഇന്റര്‍നെറ്റ്, സോഷ്യല്‍മീഡിയ ഉപയോഗങ്ങള്‍ക്ക് നിയന്ത്രണത്തിന് സാധ്യത; ഡിജിറ്റല്‍ നിയമ നിര്‍മാണത്തിനൊരുങ്ങി കേന്ദ്രം, യോഗം വിളിച്ചു

0
198

രാജ്യത്ത് ഇന്റര്‍നെറ്റ് ഉപയോഗത്തിനായി പുതിയ ഡിജിറ്റല്‍ നിയമം കൊണ്ടുവരാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇതിനായി എല്ലാ സംസ്ഥാനത്തേയും ഐടി മന്ത്രിമാരുടെ യോഗം വിളിക്കുമെന്ന് കേന്ദ്ര ഐടി മന്ത്രി രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു. നിലവിലെ ഐടി നിയമം ഇന്റര്‍നെറ്റ് ഉപയോഗവുമായി ബന്ധപ്പെട്ട വെല്ലുവിളികളെ നേരിടാന്‍ പര്യാപ്തമല്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിയമനിര്‍മ്മാണത്തിന് ഒരുങ്ങുന്നത്.

പുതിയ നിയമത്തില്‍ ഇന്റര്‍നെറ്റ് ഉപയോഗത്തിനും സാമൂഹ്യമാധ്യമ ഇടപെടലിനും കൃത്യമായ നിര്‍ദേശമുണ്ടാകും. സാമൂഹ്യമാധ്യമങ്ങളിലെ സുരക്ഷ, വിശ്വാസ്യത, ഉത്തരവാദിത്വം എന്നിവ ഉറപ്പാക്കും. അതിനായി ജനങ്ങളില്‍ നിന്ന് അഭിപ്രായം തേടുമെന്നും മന്ത്രി പറഞ്ഞു. അതിന് ശേഷമായിരിക്കും കരട് തയ്യാറാക്കുക.

ഇലക്‌ട്രോണിക മേഖലയില്‍ കേരളത്തില്‍ വലിയ നിക്ഷേപ സാഹചര്യമുണ്ട്. വികസന കാര്യത്തില്‍ കേരളത്തിന്റെ നിലവിലെ നിലപാട് മാറണം. പല കമ്പനികളും കേരളത്തില്‍ വരാന്‍ മടിക്കുകയാണ്. എന്നും മന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് മന്ത്രി കേരളത്തിലെത്തുന്ന മന്ത്രി സംരഭകരുമായും സാങ്കേതിക മേഖലയിലുളളവരുമായും കൂടിക്കാഴ്ച നടത്തും.

LEAVE A REPLY

Please enter your comment!
Please enter your name here