ഇന്ധന നികുതി കുറക്കില്ലെന്ന് രാജസ്ഥാൻ; തീരുവ ഇനിയും കുറയ്ക്കണമെന്നും അശോക് ഗെ‌ലോട്ട്

0
188

സംസ്ഥാനത്തെ ഇന്ധന നികുതി കുറക്കില്ലെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെ‌ലോട്ട്. കേന്ദ്രം എക്സൈസ് തീരുവ കുറച്ചതിന് ആനുപാതികമായ മാറ്റം വാറ്റ് തുകയിൽ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രം ഇനിയും എക്സൈസ് തീരുവ കുറയ്ക്കണമെന്നും അശോക് ഗെ‌ലോട്ട് ആവശ്യപ്പെട്ടു.

കേന്ദ്രം എക്സൈസ് തീരുവ കുറച്ചതിന് ആനുപാതികമായ മാറ്റം സംസ്ഥാനങ്ങൾ ഈടാക്കുന്ന വാറ്റ് തുകയിൽ ഉണ്ടായിട്ടുണ്ട്. കേന്ദ്രം വീണ്ടും എക്സൈസ് തീരുവ കുറക്കണം. ഇപ്പോഴും എക്സൈസ് തീരുവ 2014നേക്കാള്‍ ഇരട്ടിയാണ്. അതിനാല്‍ നികുതി കുറക്കില്ലെന്ന് രാജസ്ഥാൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ അശോക് ഗെ‌ലോട്ട് വ്യക്തമാക്കി.

കേരളത്തിൽ വാറ്റ് കുറക്കണമെന്ന കോൺഗ്രസിന്റെ ആവശ്യത്തിനിടെയാണ് അശോക് ഗെ‌ലോട്ടിന്റെ പ്രതികരണം. കേന്ദ്ര തീരുമാനം തിരിച്ചടി ഭയന്ന് മാത്രമാണെന്നും ജനം തിരഞ്ഞെടുപ്പിൽ മറുപടി നൽകുമെന്നും എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു. പ്രതിപക്ഷം ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങൾ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിട്ടില്ല. അതേസമയം കേന്ദ്രസർക്കാർ എക്സൈസ് തീരുവ കുറച്ചതിന് പിന്നാലെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ നികുതി കുറച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here