ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ഹലാൽ ഭക്ഷണം മാത്രമേ നൽകാവൂയെന്ന് ബി സി സി ഐയുടെ കർശന നി‌ർദ്ദേശം, ബീഫും പോർക്കും ഒരു കാരണവശാലും പാടില്ല

0
308

കാൺപൂർ: ന്യൂസിലാൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന് തയ്യാറെടുക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഭക്ഷണ മെനു പുറത്ത്. ദേശീയ മാദ്ധ്യമമായ എൻ ഡി ടി വിയാണ് ടീമിന്റെ ഭക്ഷണ വിവരങ്ങൾ പുറത്തു വിട്ടത്. അതാത് ദിവസത്തെ ഭക്ഷണങ്ങളുടെ ലിസ്റ്റിന് താഴെയായി ബീഫിന്റെയും പോർക്കിന്റെയും ഒരു തരത്തിലുമുള്ള വിഭവങ്ങളും താരങ്ങൾക്ക് നൽകരുതെന്ന് ടീം മാനേജ്മെന്റ് കർശന നി‌ർദ്ദേശം നൽകിയിട്ടുണ്ട്. ഇതിനു പുറമേ എല്ലാ ഭക്ഷണവും ഹലാൽ ആയിരിക്കണമെന്ന് പ്രത്യേകം എടുത്ത് പറഞ്ഞിട്ടുമുണ്ട്.

പരിശീലന ദിവസങ്ങളിൽ മുഴു ദിവസ കൗണ്ടറിനു പുറമേ ഉച്ചഭക്ഷണവും കളിയുള്ള ദിവസങ്ങളിൽ സ്റ്റേഡിയത്തിൽ വച്ച് പ്രഭാതഭക്ഷണത്തിനും ഉച്ചഭക്ഷണത്തിനും പുറമേ മത്സരശേഷമുള്ള ആഹാരവും ടീം ആവശ്യപ്പെട്ടിട്ടുണ്ട്.

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഫിറ്റ്നസിന് വളരെയധികം പ്രാധാന്യം കൊടുക്കുന്ന ടീമുകളിൽ ഒന്നാണ് ഇന്ത്യ.വിരാട് കൊഹ്‌ലി ക്യാപ്ടനായ ശേഷം കളിക്കാരുടെ ഭക്ഷണകാര്യങ്ങളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. കളിക്കാരുടെ കായിക ക്ഷമത അളക്കുന്ന യോ – യോ ടെസ്റ്റ് കൂടി പ്രാബല്യത്തിൽ വന്നതോടെ ഭക്ഷണകാര്യങ്ങളിൽ കർശന നിയന്ത്രണങ്ങൾ വരുത്താൻ കളിക്കാർ നിർബന്ധിതരായി.

കാൺപൂരിലെ ആദ്യ ടെസ്റ്റിൽ അജിങ്ക്യ രഹാനെയുടെ നായകത്വത്തിൻ കീഴിലായിരിക്കും ഇന്ത്യൻ ടീം ഇറങ്ങുക. ചേതേശ്വർ പുജാരയായിരിക്കും വൈസ് ക്യാപ്ടൻ. മുംബയിൽ നടക്കുന്ന രണ്ടാം ടെസ്റ്റിൽ മാത്രമേ സ്ഥിരം ടെസ്റ്റ് ക്യാപ്ടനായ വിരാട് കൊഹ്‌ലി ടീമിനൊപ്പം ചേരുകയുള്ളു.

 

LEAVE A REPLY

Please enter your comment!
Please enter your name here