ഇനി മുഖം തിരിച്ചറിയാനാകില്ല, ഫേഷ്യൽ റിക്കോഗ്നിഷ്യൻ സിസ്റ്റം നിർത്തലാക്കുന്നതായി അറിയിച്ച് ഫേസ്ബുക്ക്

0
344

ന്യൂഡൽഹി: സമൂഹമാദ്ധ്യമരംഗത്തെ വമ്പനായ ഫേസ്ബുക്ക് തങ്ങളുടെ പ്രധാന സവിശേഷതകളിൽ ഒന്നായ മുഖം തിരിച്ചറിയൽ സംവിധാനം( ഫേഷ്യൽ റിക്കോഗ്നിഷ്യൻ സിസ്റ്റം) നിർത്തലാക്കുന്നു. ഫേസ്ബുക്ക് നിർമിത ബുദ്ധി വിഭാഗം വൈസ് പ്രസിഡന്റായ ജെറോം പ്രസന്റിയാണ് കഴിഞ്ഞ ദിവസം ഇക്കാര്യം അറിയിച്ചത്.

ഇനിമുതൽ ഫേസ്ബുക്കിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങളിലും ദൃശ്യങ്ങളിലും മുഖം തിരിച്ചറിയാൻ സാധിക്കുകയില്ല. നൂറ് കോടിയോളം ഉപഭോക്താക്കളുടെ മുഖം തിരിച്ചറിയാൻ സഹായിക്കുന്ന ടെംപ്ളേറ്റുകൾ അതിനാൽ മായ്ച്ചുകളയേണ്ടി വരുമെന്നും ഫേസ്ബുക്ക് അറിയിച്ചു. പദ്ധതി നടപ്പാക്കുന്നത് ഓട്ടോമാറ്റിക് അല‌ർട്ട് സംവിധാനത്തെയും ബാധിക്കും. അന്ധരെയും കാഴ്ച്ച വൈകല്യമുള്ളവരെയും ഇത് പ്രതികൂലമായി ബാധിക്കുന്നു. ഓട്ടോമാറ്റിക് അല‌ർട്ട് വിവരണത്തിൽ പേരുകൾ ഉണ്ടാകില്ല.

LEAVE A REPLY

Please enter your comment!
Please enter your name here