അധ്യാപിക നിര്‍ബന്ധിച്ച് കാല് പിടിപ്പിച്ചെന്ന പരാതിയില്‍ വാദിയെ പ്രതിയാക്കാൻ നീക്കം നടക്കുന്നതായി എം.എസ്.എഫ്

0
194

കാസര്‍ഗോഡ് ഗവൺമെന്‍റ് കോളജിൽ വിദ്യാർത്ഥിയെ കൊണ്ട് കാൽ പിടിപ്പിച്ച സംഭവത്തിൽ വാദിയെ പ്രതിയാക്കാൻ നീക്കം നടക്കുന്നതായി എം.എസ്.എഫ്. കോളേജിലെ വിദ്യാർഥി ദ്രോഹ നടപടികൾക്കെതിരെ നിയമപരമായും രാഷ്ട്രീയമായും നേരിടാനാണ് എം.എസ്.എഫിന്‍റെ തീരുമാനം. കോളജ് അധികൃതർ പരാതിക്കാരനെതിരെ കള്ളക്കേസ് ഉണ്ടാക്കുകയാണെന്ന് എം.എസ്.എഫ് ആരോപിച്ചു. പൊലീസ് വിദ്യാർത്ഥിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് വിദ്യാർത്ഥിയെ സമ്മർദ്ദത്തിലാക്കുകയാണെന്നും എം.എസ്.എഫ് ആരോപിച്ചു.

കാസര്‍ഗോഡ് ഗവൺമെന്‍റ് കോളജിൽ പ്രിൻസിപ്പൽ കാലുപിടിപ്പിച്ചു എന്ന ആരോപണമുന്നയിച്ച രണ്ടാം വർഷ ഇക്കണോമിക്സ് ബിരുദ വിദ്യാർഥിക്കെതിരെ കോളേജ് അധികൃതരുടെ പരാതിയിൽ പൊലീസ് കേസെടുത്തിരുന്നു. എം.എസ്.എഫ് നേതാക്കള്‍ക്കെതിരെയും സര്‍ക്കാര്‍ അനുമതിയോടെ നിയമനടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു.

കോളജില്‍ നിന്ന് പുറത്താക്കാതിരിക്കാന്‍ കാസര്‍ഗോഡ് ഗവണ്‍മെന്‍റ് കോളേജ് പ്രിന്‍സിപ്പാള്‍ എം. രമ വിദ്യാര്‍ത്ഥിയെ കൊണ്ട് കാല് പിടിപ്പിച്ചെന്നായിരുന്നു കഴിഞ്ഞ ബുധനാഴ്ച എം.എസ്.എഫ് സംസ്ഥാന പ്രസിഡന്‍റ് പി.കെ നവാസ് ഫോട്ടോ സഹിതം മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞത്. ഇക്കാര്യം ഉന്നയിച്ച് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ വിദ്യാര്‍ത്ഥി സ്വമേധയാ കാല് പിടിക്കുകയാണൈന്നാണ് അധ്യാപിക വിശദീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here