Thursday, October 21, 2021

43.88 ലക്ഷം രൂപയുടെ സ്വർണവുമായി മംഗളരൂവിൽ കാസർകോട് സ്വദേശി അറസ്റ്റിൽ

Must Read

മംഗളൂരു : മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളം വഴി ദുബായിൽനിന്ന് 920 ഗ്രാം സ്വർണം കടത്താൻ ശ്രമിച്ച സംഭവത്തിൽ മലയാളി അറസ്റ്റിൽ. കാസർകോട് മുട്ടത്തോടി ഹിദായത്ത് നഗർ ബി.എം.പി. കോട്ടേജിൽ അബ്ദുൾ അസീസിനെയാണ് കസ്റ്റംസ് അധികൃതർ അറസ്റ്റ് ചെയ്തത്.

പിടികൂടിയ സ്വർണത്തിന് ഇന്ത്യൻ വിപണിയിൽ 43,88,400 രൂപ വില വരും. വെള്ളിയാഴ്ച രാവിലെ ദുബായിൽനിന്ന് എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ എത്തിയപ്പോഴാണ് ഇയാൾ കസ്റ്റംസ് അധികൃതരുടെ പിടിയിലായത്. അടിവസ്ത്രത്തിൽ പ്രത്യേകം തയ്യാറാക്കിയ അറയിൽ ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News

മഴ പെയ്യുമെന്നു പറഞ്ഞാൽ വെയിൽ; തിരുത്തി പിന്നെയും തിരുത്തി കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം∙ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മഴ മുന്നറിയിപ്പുകളിൽ വീണ്ടും തിരുത്തൽ. ഇന്ന് (ഒക്ടോബർ 20) കാസർകോട്, ആലപ്പുഴ ഒഴികെയുള്ള എല്ലാ ജില്ലകളിലും അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ...

More Articles Like This