സ്വര്‍ണ വില വീണ്ടും കൂടി; പവന് 200 രൂപ വര്‍ധിച്ചു

0
171

കൊച്ചി: സ്വര്‍ണത്തിന് വീണ്ടും വില ഉയര്‍ന്നു. മൂന്ന് ദിവസമായി മാറ്റമില്ലാതെ തുടര്‍ന്ന വില ഇന്ന് വര്‍ധിച്ചു. പവന് 200 രൂപയാണ് ഉയര്‍ന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 35,000 രൂപയായി. ഗ്രാമിന് 25 രൂപയാണ് ഉയര്‍ന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് 4375രൂപയായി.

ഈ മാസത്തിന്റെ തുടക്കത്തില്‍ 34,720 രൂപയായിരുന്നു പവന് വില. പിന്നീട് 80 രൂപ വര്‍ധിച്ച് 34,800ല്‍ പവന്‍ വില എത്തി. കഴിഞ്ഞ മൂന്ന് ദിവസമായി ഈ വിലയില്‍ മാറ്റമുണ്ടായില്ല.

കഴിഞ്ഞ മാസത്തിന്റെ തുടക്കത്തില്‍ സ്വര്‍ണവില ഏറ്റവും ഉയര്‍ന്ന നിലവാരത്തിലായിരുന്നു. 35,600 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. പിന്നീട് വില താഴുന്നതാണ് ദൃശ്യമായത്. ഒരു മാസത്തിനിടെ ഏകദേശം 1200 രൂപയാണ് കുറഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here