വാട്സാപ്പ് പ്രൊഫൈൽ ചിത്രം ആരെല്ലാം കാണണം? നമുക്ക് തീരുമാനിക്കാം: റിപ്പോർട്ട്

0
294

വാട്സാപ്പിൽ പ്രൊഫൈൽ ചിത്രങ്ങൾക്കും സ്വകാര്യത വേണമെന്ന് ആഗ്രഹിക്കുന്നവർ ഉണ്ടാകില്ലേ..? അങ്ങനെയുള്ളവർക്ക് ഒരു സന്തോഷ വാർത്ത. പ്രൊഫൈൽ ചിത്രങ്ങൾ ആർക്കൊക്കെ കാണാമെന്ന് ഉപഭോക്താവിന് തീരുമാനിക്കാനുള്ള സംവിധാനത്തിന് വാട്സാപ്പ് ഒരുങ്ങുന്നു. ഇതിനായുള്ള പരീക്ഷണങ്ങൾ നടന്നു വരികയാണെന്നാണ് റിപ്പോർട്ട്.

വാട്സാപ്പ് സ്റ്റാറ്റസിനുള്ളതുപോലെ എല്ലാവർക്കും (Everyone), കോൺടാക്റ്റ് ലിസ്റ്റിൽ ഉള്ളവർക്ക് (My Contacts), ചിലർ ഉൾപ്പെടാതെയുള്ള കോൺടാക്റ്റ്സിൽ ഉള്ളവർ (My Contacts Expected), ആരും കാണരുത് (Nobody) എന്നിങ്ങനെയുള്ള ഓപ്ഷനുകളാണ് പ്രൊഫൈൽ ചിത്രത്തിന്റെ സ്വകാര്യതയ്ക്കും വരിക എന്നാണ് വിവരം. ആൻഡ്രോയ്ഡ് ഫോണുകളിലാകും ഈ ഫീച്ചർ ആദ്യം എത്തുക എന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here