ലഭ്യത കുറഞ്ഞു; വൈദ്യുതി കരുതലോടെ ഉപയോഗിക്കണമെന്ന്​ കെ.എസ്​.ഇ.ബി

0
252

തിരുവനന്തപുരം: കേരളത്തിന്‌ ലഭിക്കേണ്ടിയിരുന്ന വൈദ്യുതിയിൽ വ്യാഴാഴ്ച വരെ കുറവുണ്ടാകും. ഏകദേശം 220 മെഗാവാട്ട് വൈദ്യുതിയുടെ കുറവ് പ്രതീക്ഷിക്കുന്നു. ഇത്​ പരിഹരിക്കാൻ ​ശ്രമം നടത്തുന്നതിനാൽ നിയന്ത്രണം ഉണ്ടാകില്ല.

എന്നാൽ, പീക്ക്​ സമയമായ വൈകുന്നേരം 6.30 മുതൽ രാത്രി 11 വരെ കരുതലോടെ വൈദ്യുതി ഉപയോഗിക്കണമെന്ന്​ കെ.എസ്.ഇ.ബി അഭ്യർഥിച്ചു. രാജ്യത്ത് കൽക്കരി ലഭ്യതയിൽ വന്ന കുറവാണ്​ വൈദ്യുതി പ്രതിസന്ധിക്ക്​ കാരണമായത്​.

കൂടുതൽ വൈദ്യുതി ആവശ്യം വരുന്ന ഹീറ്റർ, മിക്സി, ഇലക്ട്രിക് ഓവൻ, ഇലക്ട്രിക് അയൺ, വാഷിങ് മെഷീൻ തുടങ്ങിയ ഉപകരണങ്ങൾ പീക്ക്​ സമയത്ത്​ കഴിവതും ഉപയോഗിക്കാതിരിക്കുക. ഇൗ സമയത്ത്​ യൂനിറ്റിന്​ 20 രൂപ വരെ വില നൽകിയാണ്​ കേന്ദ്ര പവർ എക്സ്ചേഞ്ചിൽനിന്ന്​ വാങ്ങുന്നതെന്ന്​ ബോർഡ്​ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here