Saturday, November 27, 2021

ഹിന്ദുക്കളുടെ പേരില്‍ ആക്രമണം നടത്തുന്നവര്‍ ഹിന്ദുക്കളല്ല; മുസ്‌ലിങ്ങള്‍ക്കെതിരെയുള്ള വി.എച്ച്.പി ആക്രമണത്തില്‍ രാഹുല്‍ ഗാന്ധി

Must Read

ന്യൂദല്‍ഹി: ഹിന്ദുക്കളുടെ പേരില്‍ വിദ്വേഷം പ്രചരിപ്പിക്കുന്നവരും അക്രമവും നടത്തുന്നവരും ഹിന്ദുക്കളല്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ത്രിപുരയില്‍ മുസ്‌ലിങ്ങള്‍ക്ക് നേരെ തീവ്ര ഹിന്ദുത്വ സംഘങ്ങള്‍ നടത്തുന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണം.

” നമ്മുടെ മുസ്‌ലിം സഹോദരങ്ങള്‍ക്ക് നേരെ ത്രിപുരയില്‍ ക്രൂരത കാണിക്കുകയാണ്. ഹിന്ദുക്കളുടെ പേരില്‍ വിദ്വേഷം പ്രചരിപ്പിക്കുന്നവരും അക്രമവും നടത്തുന്നവരും ഹിന്ദുക്കളല്ല, കപടവിശ്വാസികളാണ്. എത്രനാള്‍ സര്‍ക്കാര്‍ അന്ധനും ബധിരനുമാണെന്ന് നടിച്ചുകൊണ്ടേയിരിക്കും?” രാഹുല്‍ പറഞ്ഞു.

ത്രിപുരയില്‍ വി.എച്ച്.പി റാലിക്കിടെ മുസ് ലിം പള്ളിക്ക് നേരെ ആക്രമണം നടന്നതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. റാലിക്കിടെ ഒരു സംഘം ആളുകള്‍ കല്ലെറിയുകയും പള്ളിയുടെ വാതില്‍ നശിപ്പിക്കുകയും ചെയ്തു.

ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കെതിരെ ആക്രമണം നടക്കുന്നതില്‍ പ്രതിഷേധിച്ചുകൊണ്ടായിരുന്നു റാലി. പള്ളിക്ക് നേരെ ആക്രമണം നടത്തുകയും രണ്ട് കടകള്‍ കത്തിക്കുകയും ചെയ്തിരുന്നു.

റോവര്‍ ബസാറില്‍ മുസ്‌ലിം വിഭാഗങ്ങള്‍ നടത്തുന്ന കടകള്‍ അക്രമികള്‍ കൊള്ളയടിക്കുകയും മൂന്നു വീടുകള്‍ ആക്രമിക്കുകയും ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News

കൊറോണ വൈറസിന്റെ പുതിയ വകഭേദം: പ്രവാസികൾ ആശങ്കയിൽ

ആഫ്രിക്കൻ രാജ്യങ്ങളിൽ കൊറോണ വൈറസിന്റെ പുതിയ വകഭേദം റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ഗൾഫ് നാടുകളിലെ പ്രവാസികൾ ആശങ്കയിൽ. കുവൈത്തിൽ കോവിഡ് സാഹചര്യം മെച്ചപ്പെട്ടതിനെ തുടർന്ന് അവധി എടുത്തു...

More Articles Like This