ഹരിത വിഷയം; നിയമസഭയിൽ മുസ്ലിം ലീഗിന് പരോക്ഷ വിമർശനം

0
175

സ്ത്രീവിരുദ്ധ ഇടപെടലിൽ നിന്ന് രാഷ്ട്രീയ പാർട്ടികൾ വിട്ടുനിൽക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതു സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്ന തീരുമാനങ്ങൾ പാർട്ടികൾ സ്വീകരിക്കരുതെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. സ്ത്രീകൾക്ക് അന്തസോടെ ജീവിക്കാനുള്ള സാഹചര്യമാണ് സൃഷ്ടിക്കേണ്ടത്. സ്ത്രീകൾക്കെതിരായ പുരുഷ മേധാവിത്വ സമീപനം സമൂഹത്തിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും സ്ത്രീകൾക്ക് തുല്യ നീതിയും ലിംഗ നീതിയും ഉറപ്പാക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി.

ഇതിനിടെ ഹരിത വിഷയവുമായി ബന്ധപ്പെട്ട ചോദ്യത്തിനെതിരെ പ്രതിപക്ഷ പ്രതിഷേധം. ചോദ്യോത്തരവേളയുടെ പവിത്രത ഇല്ലാതാക്കുന്ന ചോദ്യമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അഭിപ്രായപ്പെട്ടു. അത്തരം ചോദ്യങ്ങൾക്ക് സ്പീക്കർ അനുമതി നൽകരുതെന്നും ഹരിത വിഷയവുമായി ബന്ധപ്പെട്ട ചോദ്യം റദ്ദാക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.

എന്നാൽ ഹരിത ചോദ്യം റദ്ദാക്കാനാകില്ലെന്ന് സ്പീക്കർ എം ബി രാജേഷ് റൂളിംങ് നൽകി. ഉന്നയിച്ച അംഗങ്ങൾ ചോദ്യം പിൻവലിച്ചാൽ മാത്രമേ റദ്ദാക്കാൻ കഴിയൂവെന്ന് സ്പീക്കർ വ്യക്തമാക്കി.

അതേസമയം 15ാമത് കേരള നിയമസഭയുടെ മൂന്നാമത് നിയമസഭാ സമ്മേളനം ഇന്നുമുതല്‍ ആരംഭിച്ചു.നിയമനിര്‍മാണമാണ് പ്രധാന അജണ്ട. നവംബര്‍ 12വരെ 24 ദിവസമാണ് സഭാ സമ്മേളനം. ആദ്യ രണ്ടുദിവസങ്ങളില്‍ ഏഴ് ബില്ലുകള്‍ പരിഗണിക്കുമെന്ന് സ്പീക്കര്‍ എം.ബി രാജേഷ് അറിയിച്ചു. 19 ദിവസം നിയമനിര്‍മാണത്തിനും നാല് ദിവസം ധനാഭ്യര്‍ത്ഥനകള്‍ക്കും മാറ്റിവയ്ക്കും. നവംബര്‍ 14വരെയാണ് നിയമസഭാ സമ്മേളനം നടക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here