സൂപ്പര്‍താരം സൂര്യയ്‌ക്കൊപ്പം തമിഴില്‍ അരങ്ങേറ്റം കുറിച്ച് സിബി തോമസ്; ജയ് ഭീമിലും പോലീസ് ഉദ്യോഗസ്ഥന്‍ തന്നെ!

0
208

സൂപ്പര്‍താരം സൂര്യയ്‌ക്കൊപ്പം തമിഴില്‍ അരങ്ങേറ്റം കുറിച്ച് സിബി തോമസ്. സൂര്യ നായകനായെത്തുന്ന ജയ് ഭീമിലൂടെയാണ് സിബി എത്തുന്നത്. ഈ ചിത്രത്തിലും പോലീസ് ഉദ്യോഗസ്ഥനായി തന്നെയാണ് എത്തുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തുവിട്ടത്. ടിജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ജയ്ഭീമില്‍ പ്രകാശ് രാജ്, രജിഷ വിജയന്‍, രമേഷ് റാവു, കെ മണികണഠന്‍ എന്നിവരാണ് മറ്റുകഥാപാത്രങ്ങള്‍.

സൂര്യയും ജ്യോതികയും ചേര്‍ന്ന് നിര്‍മിച്ച ചിത്രം ആമസോണ്‍ പ്രൈമില്‍ നവംബര്‍ രണ്ടിന് റീലിസ് ചെയ്യും. ദീലിഷ് പോത്തന്റെ തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേയ്ക്ക് ചുവടുവെച്ചത്. ചിത്രത്തില്‍ സിബി ചെയ്ത വേഷം ഏറെ ജനശ്രദ്ധനേടിയിരുന്നു. പിന്നീട് പ്രേമസൂത്രം, കാമുകി, ഒരു കുപ്രസിദ്ധ പയ്യന്‍, ഹാപ്പി സര്‍ദാര്‍, ട്രാന്‍സ് തുടങ്ങിയ ചിത്രങ്ങളിലും പ്രധാന വേഷങ്ങളിലെത്തി.

രാജീവ് രവി സംവിധാനം ചെയ്യുന്ന കുറ്റവും ശിക്ഷയും എന്ന ചിത്രത്തിലൂടെ അദ്ദേഹം തിരക്കഥാകൃത്തിന്റെ കുപ്പായവും അണിഞ്ഞിരിക്കുകയാണ്. എസ്ഐ ആയിരിക്കെ സിബി അന്വേഷിച്ച കേസും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

LEAVE A REPLY

Please enter your comment!
Please enter your name here